ഉമർ ബിൻ ഖത്താബ് (റ):നീതിയുടെ ഉത്തമ മാതൃക!

നീതിയുടെ ഉത്തമ മാതൃക, ഉമർ ബിൻ ഖത്താബ് (റ) ഇസ്ലാലാമിക ലോകം ഭരിക്കുന്ന കാലം.മഹാനവറുകളുടെ ഈജിപത്യൻ ഗവർണ്ണറായിരുന്നു അംറ് ബിൻ ആസ്വ് (റ).

ഈജിപ്തിൽ മുസ്ലിം ജനസംഖ്യ ദിവസംതോറും വർധിച്ച് വന്നു.ഈജിപ്തിലെ കോപ്റ്റിക്ക് വംശജർ ഇസ്ലാമിൻ്റെ മാനവികതയും സഹിഷ്ണുതയും സൗഹാർദവും മനസ്സിലാക്കി ഇസ്ലാമിൻ്റെ ശാദ്വല തീരത്തേക്ക് തിരയടിച്ചൊഴുകി.

മുസ്ലിംകൾ അഞ്ച് നേരവും ലോകരക്ഷിതാവിൻ്റെ മുന്നിൽ കുമ്പിടുന്ന പള്ളിയിൽ സ്ഥലം മതിയാകാതെ വന്നു.പള്ളി വിശാലമാക്കാൻ അവർ നിർബന്ധിതരായി. പള്ളിയുടെ ചാരിയാണെങ്കിൽ ഒരു ജൂതസ്ത്രീയുടെ വീടുണ്ടായിരുന്നു. അവൾ സ്ഥലം മാറാൻ ഒരുക്കമല്ലായിരുന്നു.

ഈജിപത്യൻ ഗവർണ്ണർ, അംറ് ബിൻ ആസ്വ് (റ) നിർബന്ധപൂർവം അവളുടെ വീട് പൊളിച്ച് അവിടം പള്ളിയാക്കുകയുണ്ടായി. ജൂതസ്ത്രീയുടെ പരാതി ഉമർ (റ)വിൻ്റെ കാതിലെത്തി.മഹാനവറുകൾ അംറ് ബ്ൻ ആസ്വിനെ (റ)വിനെ വിളിച്ച് വരുത്തി.കാര്യമന്വേഷിച്ചു.അംറ് പറഞ്ഞു: മുസ്ലിം ജനസംഖ്യാധിക്യം കാരണം പള്ളി വിപുലപ്പെടുത്തേട്ടിവന്നു.അവളാണെങ്കിൽ സമ്മതം നൽകുന്നുമില്ല. അവളുടെ വീടിൻ്റെയും സ്ഥലത്തിൻ്റെയും പണം നമ്മൾ ഖജനാവിൽ സൂക്ഷിച്ചിട്ടുമുണ്ട്.അവൾക്ക് എപ്പോൾ വേണമെങ്കിലും നമ്മൾ പണം നൽകുന്നതാണ്.

എന്നാൽ, നീതിയുടെ പ്രതിരൂപമായ ഉമറിൻ്റെ (റ) വിധി ജൂതസ്ത്രീക്കനുകൂലമായിരുന്നു. അവളുടെ സ്ഥലത്തുള്ള പള്ളി പൊളിച്ച് വീട് പുനർനിർമ്മിക്കാൻ ഉമർ (റ) ഉത്തരവിടുകയുണ്ടായി!

ഉമർ ബ്ൻ ഖത്താബ് (റ) ഇസ്ലാമിക ചരിത്രത്തിൻ്റെ ഭിത്തിയിൽ കൊത്തിവെച്ച ചിത്രങ്ങൾ ഇന്നും പൂർണ്ണ ശോഭയോടെ തിളങ്ങിനിൽക്കുന്നു.

റളിയള്ളാഹു അൻഹു വ റളിയ അൻഹു !



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍