അബൂബക്കർ അൽ-റാസി: മുസ്ലിം ലോകത്തെ ഏറ്റവും പ്രഗത്ഭനായ ഭിഷഗ്വരൻ

അറേബ്യൻ മെഡിസിൻ എന്ന തന്റെ പുസ്തകത്തിൽ ഇ.ജി.ബ്രൗൺ എഴുതുന്നു;

റയ്യ്കാരനായിരുന്നു അബൂബക്കർ മുഹമ്മദ് ബിൻ സക്കരിയ്യ.അതിനാൽ അറബികൾ അദ്ധേഹത്തെ അൽ-റാസി എന്ന് വിളിച്ചു.മധ്യകാല ലാറ്റിനിസ്റ്റുകൾ "റാസെസ്" എന്നായിരുന്നു അദ്ധേഹത്തെ വിളിച്ചിരുന്നത്.ഒരു കാര്യം ഉറപ്പിച്ച് പറയാം;എല്ലാ മുസ്ലിം വൈദ്യന്മാരിലും ഏറ്റവും പ്രഗത്ഭവൈദ്യനായിരുന്നു അൽ റാസി.


റാസി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പേർഷ്യയിലാണ് ചെലവഴിച്ചത്.പേർഷ്യ അദ്ദേഹത്തിന്റെ ജന്മനാടാണല്ലോ.സഹോദരനും ബന്ധുക്കളും അവിടെയാണ് താമസിച്ചിരുന്നതും. 


തനിക്ക് പക്വതയും പാകതയും വന്നപ്പോൾ അൽ റാസി തൻ്റെയടുത്തുള്ള ആശുപത്രി സന്ദർശിക്കുകയും അവിടെയുള്ള ഔഷധ വിക്രതാവുമായി നിരന്തരം ബന്ധം പുലർത്തി വൈദ്യശാസ്ത്രത്തിൻ്റെ ബാല പാഠങ്ങൾ പഠിച്ചെടുത്തു.അങ്ങനെയാണ് അൽ റാസി വൈദ്യശാസ്ത്രത്തിൻ്റെ ഉള്ളറകളിലേക്ക് എത്തിയത്.

റയ്യിലെ ആശുപത്രിയിൽ അദ്ദേഹം ചീഫ് ഫിസിഷ്യനായി നിയമിക്കപ്പെട്ടു.അവിടെ അദ്ദേഹം പതിവായി ഹാജറാകുമായിരുന്നു. അവിടെ അദ്ധേഹം തൻ്റെ ശിഷ്യരാലും ശിഷ്യരുടെ ശിഷ്യരാലും വലയം ചെയ്യപ്പെട്ടു.

അവിടെ വന്നിരുന്ന എല്ലാ രോഗികളെയും ആദ്യം പരിശോധിച്ചിരുന്നത് ക്ലിനിക്കൽ ക്ലർക്കുകളായിരുന്നു.രോഗം അവർക്ക് വളരെ ബുദ്ധിമുട്ടാണെന്ന്ന്ന് മനസ്സിലായാൽ തൻ്റെ വിദ്യാർത്ഥികൾക്ക് വിടും. ഒടുവിൽ ആവശ്യമെങ്കിൽ അദ്ധേഹം തന്നെ പരിശോധിക്കും.

തുടർന്ന്, റാസി ബാഗ്ദാദിലെ ഏറ്റവും വലിയ ഹോസ്പിറ്റലിൽ ഫിസിഷ്യൻ-ഇൻ-ചീഫായി നിയമിതനായി.

ആശുപത്രി നിർമിക്കാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാൻ അദ്ധേഹത്തോട് ആവശ്യപ്പെട്ടപ്പോൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാംസക്കഷണങ്ങൾ തൂക്കിയിടാൻ അദ്ധേഹം കൽപ്പിച്ചു.അവ ദ്രവിച്ചതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിൽ ഏറ്റവും മന്ദഗതിയിലുള്ള സ്ഥലം തിരഞ്ഞെടുക്കുവാൻ അദ്ധേഹം ആവശ്യപ്പെട്ടുവെന്ന് ചരിത്രത്തിൽ നമുക്ക് കാണാം.

പ്രകാശത്തോടുള്ള കണ്ണിലെ കൃഷ്ണമണിയുടെ പ്രതികരണം ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തിയെന്ന ബഹുമതി അൽ റാസിക്കാണ്. 

വിവിധ വിഷയങ്ങളിൽ 224-ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. യൂറോപ്പിൽ "ലിബർ കോണ്ടിനെൻസ്" എന്നറിയപ്പെടുന്ന അൽ-ഹാവി ഫി അൽ-ത്വിബ്ബ് എന്നറിയപ്പെടുന്ന 'മെഡിക്കൽ എൻസൈക്ലോപീഡിയ'യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി. വൈദ്യശാസ്ത്രം, തത്ത്വചിന്ത, ആൽക്കെമി എന്നിവയിലെ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മനുഷ്യ നാഗരികതയെ, പ്രത്യേകിച്ച് യൂറോപ്പിൽ, വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍