" ഗാസിയും ഹാജിയും"

  ബാഗ്ദാദ്!!


ടൈഗ്രിസ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നാഗരികതകളുടെ നഗരം,


 ഖലീഫമാരുടെ നഗരം,


 മധ്യയുഗത്തിൽ യൂറോപ്പ് ഇരുട്ടിൽ തപ്പുമ്പോൾ ലോകത്തിൻ്റെ തലസ്ഥാനമായിരുന്നു ബഗ്ദാദ്.


ഇവിടെവെച്ചാണ് ഹാറൂൻ അൽ റാഷിദ് ഭരണം നടത്തിയത്,

 

ഇമാം അബു ഹനീഫ ഫത്‌വ പുറപ്പെടുവിച്ചിരുന്നത്,


 ഇമാം അഹ്മദ് ഇബ്‌നു ഹമ്പൽ ഇവിടെ വെച്ചാണ് പരീക്ഷണങ്ങൾക്ക് വിധേയമായത്. അങ്ങനെ മഹാനവറുകൾ അഹ്ലു സുന്നയുടെയും മുസ്ലിം സമുദായത്തിൻ്റെയും ഇമാം എന്ന പേരിൽ പ്രശസ്തനായി,


 ഇബ്‌നു ഹൈസം പുതിയ കണ്ടുപിടുത്തങ്ങൾ പരീക്ഷിച്ചത് ഇവിടെവെച്ചായിരുന്നു,


അബൂബക്കർ റാസിയും അൽ-ജാഹിളും  അൽ-അസ്മഇയും അൽ ഖുവാറസ്മിയും തങ്ങളുടെ കഴിവ് ലോകത്തിന് കാണിച്ചുകൊടുത്തത് ഇവിടെവെച്ചായിരുന്നു,


ഇവിടെവെച്ച് തന്നെയാണ്  മുഹമ്മദ് ഇബ്നു ജരീർ അൽ-ത്വബ് രി വിശ്വചരിത്രകാരനയതും,


ഇസ്ലാമിക ലോകത്തെ ലൈബ്രറികളുടെ മാതാവായ "ബൈത്തുൽ ഹിക്മ" ഇവിടെയാണ് നിലകൊണ്ടിരുന്നത്,


ഇവിടെ ഇരുന്നുകൊണ്ടാണ് ഖലീഫ ഹാറൂൻ റശീദ്  എല്ലാ വർഷവും റോമക്കാരുമായി യുദ്ധം ചെയ്തിരുന്നത്,

അക്കാരണം കൊണ്ട് ഖലീഫയുടെ തൊപ്പിയിൽ തുന്നി വെച്ചിരുന്ന വാചകം ഇപ്രകാരമായിരുന്നു;



" ഗാസിയും ഹാജിയും"


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍