പ്രവാചകന്റെ കണ്ണുനീർ പൊഴിഞ്ഞ സന്ദർഭങ്ങൾ
1 - അവരുടെ എളാപ്പ ഹംസ റളിയള്ളാഹു അൻഹു ഉഹ്ദിൽ ശഹീദായപ്പോൾ.
2 - അവരുടെ എളാപ്പയുടെ മകനായ ജഅഫർ ബിൻ അബീ ത്വാലിബ് (റ) മുഅതത്തിൽ രക്തസാക്ഷിയായപ്പോൾ.
3 - തൻ്റെ മകൻ ഇബ്രാഹീം മരണമടഞ്ഞപ്പോൾ.
4 - തൻ്റെ പേരമകൾ ഉമാമ ബിൻത് അബിൽ ആസ് വിടപറഞ്ഞപ്പോൾ.
5 - തൻ്റെ ഉമ്മയുടെ ഖബർ സന്ദർശിച്ചപ്പോൾ പ്രവാചകർ കരഞ്ഞു, ഇതുകണ്ട് ചുറ്റുമുള്ളവരും കരഞ്ഞു.
6 - ഉഹ്ദിൽ തൻ്റെ അനുചരൻ്റെ മയ്യിത്ത് സംസ്കാര ചടങ്ങിൽ ഖബറിൻ്റെ അരികിൽ നിൽക്കുമ്പോൾ പ്രവാചകർ കരഞ്ഞു.
7 -
لولا كتاب من الله سبق لمسكم فيما اخذتم عذاب عظيم
(അല്ലാഹുവിങ്കൽ നിന്ന് മുമ്പുള്ള ഒരു വിധിയുണ്ടായിരുന്നില്ലെങ്കിൽ മോചന ദ്രവ്യം വാങ്ങിയതിന്റെ പേരിൽ കഠിന ശിക്ഷ നിങ്ങളെ പിടികൂടിയുന്നേനെ)
ഈ സൂക്തം ഇറങ്ങിയ വേളയിൽ പ്രവാചകൻ കണ്ണുനീർ പൊഴിക്കുകയുണ്ടായി.
8 - പ്രവാചകൻ നമസ്കരിക്കുമ്പോൾ പ്രവാചകൻറെ നെഞ്ചിൽ നിന്ന് കരയുന്നതിന്റെ ഞെരുക്കം കേൾക്കാമായിരുന്നു.
9 - അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പ്രവാചകന് ഖുർആൻ പാരായണം ചെയ്തു കൊടുത്തപ്പോൾ പ്രവാചകൻറെ കണ്ണിൽനിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകുകയുണ്ടായി.
10 - തൻറെ കൂട്ടാളികൾക്ക് വല്ല രോഗമോ ബുദ്ധിമുട്ടോ വരുമ്പോഴും, അവരോടുള്ള സ്നേഹവും കരുണയും കാരണം പ്രവാചകൻ കരയുകയുണ്ടായി
11 - തൻ്റെ സമുദായത്തോടുള്ള കരുണ നിമിത്തം പ്രവാചകൻ കരയുകയുണ്ടായി.
ഉടനെ അള്ളാഹു അവിടുന്ന് പറയുകയുണ്ടായി
"നിങ്ങളുടെ സമുദായത്തിൽ ഞങ്ങൾ നിങ്ങളെ തൃപ്തിപ്പെടുത്തും, നിങ്ങളെ അപ്രീതിപ്പെടുത്തുകയില്ല".
0 അഭിപ്രായങ്ങള്‍