ഖാദിയാനിസം ഇന്ത്യൻ സമൂഹത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സമയം.പ്രവാകത്വം മുഹമ്മദിൽ അവസാനിച്ചിട്ടില്ലെന്നും താൻ ഈസാ മസീഹാണെന്നും മഹ്ദീ ഇമാമാണെന്നും അല്ലാഹുവിൻ്റെ പ്രവാചകനാണെന്നും വാദിച്ച് മിർസാ ഗുലാംരംഗപ്രവേശനം ചെയ്ത സമയം.
മിർസാ ഗുലാമിനെ ശക്തമായി എതിർത്ത് സധൈര്യം മുന്നോട്ട് വന്ന മഹാ പണ്ഡിതനായിരുന്നു സനാഉല്ല അമൃതസരി-റഹിമ ഹു അല്ലാഹു -.
അവർക്കിടയിൽ പലപ്പോഴായി സംവാദങ്ങൾ നടന്നു.വെല്ലുവിളികൾ നടന്നു.
ഹി. 1326 ൽ അവർക്കിടയിൽ ശക്തമായ വെല്ലുവിളി നടന്നു:
നമ്മളിൽ അസത്യം പരത്തുന്നവന് ദൈവശിക്ഷയായി മഹാമാരി പിടിപെടുമെന്നും അവർ ആദ്യം മരണമടയുമെന്നും.
അതിനെത്തുടർന്ന് മിർസാ ഗുലാമിന് മഹാമാരി പിടിപെടുകയും അടുത്ത്തന്നെ മരണമടയുകയും ചെയ്തു.
സനാഉല്ലാ അമൃതസരി പിന്നെയും നാൽപത് വർഷം ജീവിച്ചു.
- നുസ്ഹത്തുൽ ഖവാത്വിർ, അബ്ദുൽ ഹയ്യിൽ ഹസനി-
fb repost
0 അഭിപ്രായങ്ങള്‍