മെയ് 15:നഖബ ദിനം

മെയ് 15- നഖബ ദിനം

എല്ലാ വർഷവും മെയ് 15,നഖ്ബ ദിനമായി(മഹാ ദുരന്ത ദിനം) ഫലസ്തീനികൾ ആചരിച്ച് പോരുന്നു.ഫലസ്തീൻ എന്ന വംശത്തെ 1948, മെയ് 15 മുതൽഅവരുടെ ഭൂമികയിൽ നിന്ന് തുടച്ച് നീക്കാനാണല്ലോ (ethnic cleansing of Palestine) ഇസ്റയേൽ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

ഏഴ് ലക്ഷത്തിന് മുകളിൽ (പഴയ കണക്ക്,റാഷിദ് ഖാലിദിയുടെ പുസ്തക പ്രകാരം) ഫലസ്തീനികൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുകയോ ഓടുപ്പോവുകയോ ചെയ്തു.അവരുടെ വീടുകളും ഗ്രാമങ്ങളും നാമാവശേഷമായി.അതിനുമപ്പുറം ഫലസ്തീൻ ജനതയുടെ ചരിത്രം മായ്ച്ചുകളയപ്പെട്ടു.ഇതെഴുന്ന ഈ സമയത്തും വംശ ഉന്മൂലനവും ഭൂമിപിടിച്ചടക്കലും തുടർന്ന്കൊണ്ടിരിക്കുന്നു.It was essentially a trail of tears.

അമേരിക്കൻ ചരിത്രകാരനായ റാഷിദ് ഖാലിദി പറയുന്നു; "ഇത് ഫലസ്തീനിൻ്റെയും ഇസ്റയേലിൻ്റെയും ഇടയിലുള്ള കലഹമോ തർക്കമോ അല്ല.നേരേ മറിച്ച്, അവിടെ നടന്ന് കൊണ്ടിരിക്കുന്നത് ജൂതവൽക്കരണവും (Judaization) കോളനിവൽക്കരണവുമാണ്. അതിൻ്റെ ഭാഗമായി 1948 മുതൽ ഇസ്റയേലിൻ്റെ ഉള്ളിൽ തന്നെയും 1967 മുതൽ കിഴക്കൻ ജറൂസലമിലും,വെസ്റ്റ് ബാങ്കിലും ഗുലൻ കുന്നുകളിലും ഫലസ്തീനികളുടെ സ്ഥലങ്ങളും പാർപ്പിടങ്ങളും കണ്ട്കെട്ടുകയും ചെയ്ത് കൊണ്ടിരിക്കുന്നു".

നഖ്ബയെ രണ്ട് ഘട്ടമായി തിരിക്കുന്നുണ്ട് റാഷിദ് ഖാലിദി.ഒന്നാംഘട്ടം 1948, മെയ് 15 ന് മുമ്പാണ് സംഭവിച്ചത്.ഈ കാലഘട്ടത്തിൽ ഫലസ്തീൻ വംശത്തിൻ്റെ ഉന്മൂലനത്തിൻ്റെ ഭാഗമായി ഏകദേശം മൂന്ന് ലക്ഷത്തിന് മുകളിൽ ഫലസ്തീനികളുടെ വീടുകൾ തകർക്കപ്പെടുകയോ സാമ്പത്തിക,രാഷ്ടീയ, സാംസ്കാരിക കേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു.

രണ്ടാം ഘട്ടം നടന്നത് 1948, മെയ് 15 ന് ശേഷമാണ്.അറബ്-ഇസ്റയേൽ യുദ്ധത്തെ തുടർന്ന് ഏകദേശം നാല് ലക്ഷത്തിന് മുകളിൽ ഫലസ്തീനികൾ കൂട്ടക്കൊലക്ക് വിധേയമാവുകയോ, വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട് അയൽ രാജ്യങ്ങളായ ജോർദാൻ,സിറിയ,ലബനൻ എന്നിവടങ്ങളിലേക്ക് അഭയാർത്ഥികളായി പാലായനം ചെയ്യുകയുണ്ടായി.അവരിലാരെയും മടങ്ങിവരാൻ അനുവദിക്കുകയുണ്ടായില്ല.അവർ മടങ്ങിവരാതിരിക്കാൻ അവരുടെ വീടുകളും ഗ്രാമങ്ങളും തകർക്കുകയുണ്ടായി.

#Covid1948

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍