വിഖ്യാത അബ്ബാസി ഖലീഫ ഹാറൂൻ റശീദിൻ്റെ മന്ത്രിയായിരുന്ന യഹ് യ ബിൻ ഖാലിദുൽ ബർമക്കി ധന്യാഢ്യനും പ്രതാപശാലിയുമായിരുന്നു.
പക്ഷെ, പിന്നീട് ബർമക്കികൾക്ക് പല കാരണങ്ങളാൽ ജയിലിൽ ശിഷ്ട ജീവിതം തള്ളിനീക്കേണ്ടി വന്നു.
ഒരിക്കൽ തൻ്റെ മകനായ ഫള്ൽ യഹ് യയോട് ചോദിക്കുകയുണ്ടായി:
"ധനാഢ്യരും പ്രതാപികളുമായിരുന്നല്ലോ നമ്മൾ, പിന്നെയെന്താണ് നമ്മൾക്ക് സംഭവിച്ചത്?
യഹ് യ പറയുകയുണ്ടായി:
"എൻ്റെ മോനേ...
രാത്രിയിലെ യാമങ്ങളിലെ വല്ല മർദ്ദിതൻ്റെയും പ്രാർത്ഥനയുടെ ഉത്തരമാകാം. നമ്മൾ അവകളോട് അശ്രദ്ധകാണിച്ചെങ്കിലും അല്ലാഹു അശ്രദ്ധകാണിക്കില്ലല്ലോ".
മർദ്ദിദൻ്റെ പ്രാർത്ഥനയെ സൂക്ഷിക്കുക!
1 അഭിപ്രായങ്ങള്‍
Yaa qasimal jababir, khudhil baramik
മറുപടിഇല്ലാതാക്കൂ