ലോക ചരിത്രത്തിലെ മധ്യകാലഘട്ടം അടക്കിവാണവരാണ് മുസ്ലിംകൾ. പുസതകങ്ങളോടുള്ള അദമ്യമായ പ്രേമവും വിജ്ഞാന ത്വരയും വായനാ ശീലവുമാണ് ലോകം കീഴടക്കാൻ അവർക്ക് സാധ്യമായത്.
കൂട്ടുകാരോടൊത്ത് കളിച്ച് ഉല്ലസിക്കുന്നതിനേക്കാളും രാജാക്കൻമാരോടുള്ള സാമീപ്യത്തേക്കാളും അവർക്കിഷ്ടം പുസ്തക വായനയായിരുന്നു.പുസ്തകമായിരുന്നു അവരുടെ ഉറ്റമിത്രം.
അബ്ബാസീ മന്ത്രിയും പ്രമുഖ സാഹിത്യക്കാരനുമായിരുന്ന ഇബ്നു സയ്യാത്ത് വീട്ടിൽ ഒഴിഞ്ഞിരിക്കാൻ തീരുമാനിച്ചു. അറബി ഗദ്യഴുത്തിൻ്റെ ഉപജ്ഞേതാവും ജീവശാസ്ത്രജ്ഞനുമായ അൽ ജാഹിള് ഇബ്നു സയ്യാത്തിനെ സന്ദർശിക്കാനാഗ്രഹിച്ചു.ഇബ്നു സയ്യാത്തിന് അൽ ജാഹിള് പാരിതോഷികമായി നൽകിയത്,അറബി വ്യാകരണ ശാസത്രത്തിലെ അഗ്രേസരണനായ സീബവൈഹിയുടെ ഗ്രന്ഥമായിരുന്നു.
ഇബ്നു സയ്യാത്ത് പറയുകയുണ്ടായി: "അല്ലാഹുവാണെ സത്യം!ഇതിലും വലിയ പാരിതോഷികം എനിക്കിതുവരെ ലഭിച്ചിട്ടില്ല."
"കാലത്തിലെ ഏറ്റവും നല്ല സുഹൃത്ത് പുസ്തകമെന്ന് അറബിക്കവി മുതനബി"
0 അഭിപ്രായങ്ങള്‍