ഇമാം കസാഈ: ആട്ടിടയൻ മഹാ പണ്ഡിതനായ കഥ!

നാൽപത് വർഷമായി കസാഈ ആടുകളെ മേക്കാൻ തുടങ്ങിയിട്ട്.രാവിലെ ആടുകളുമായി ഇറങ്ങും.വൈകുന്നേരം മടങ്ങും.

ഒരു ദിവസം വീട്ടിലേക്ക് മടങ്ങും വഴി, ഒരുമ്മ അവരുടെ കുട്ടിയെ ഉപദേശിക്കുന്നത് കസാഇ കേൾക്കാനിടയായി.

"മോനേ... നീ മദ്രസയിൽ പോയി പഠിക്ക്,അല്ലങ്കിൽ ഈ ആട്ടിടയനപ്പോലെയാകും നീ".

കസാഇയുടെ മനസ്സിൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റടിച്ചു.

അടുത്ത ദിവസം തന്നെ എല്ലാ ആടുകളെയും വിറ്റ് വിജ്ഞാന വഴിയിൽ പ്രവേശിച്ചു.അറബി ഭാഷയുടെയും സാഹിത്യത്തിൻ്റെയും വിശാലമായ ലോകം കീഴടക്കി.അറബി വ്യാകരണ ശാസത്രത്തിലെ കൂഫീ സരണിയിലെ അതുല്യ പ്രതിഭയായി.ഖുർആൻ പാരായണ ശാസ്ത്രത്തിലെ പ്രശസ്തരായ സപ്ത ഖാരിഉകളിൽ ഒരാളായി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍