ഇസ്ലാമിക സാമ്രാജ്യത്തിലെ ആദ്യ ആശുപത്രി !

ഇസ്ലാമിക സാമ്രാജ്യത്തിലെ ആദ്യ ബീമാരിസ്താൻ!


ഫാരിസി ഭാഷയിലുള്ള രണ്ട് പദങ്ങളിൽ നിന്നാണ് ബീമാരിസ്താൻ എന്ന വാക്കിൻ്റെ ഉത്ഭവം.
രോഗി എന്നർത്ഥത്തിലുള്ള 'ബീമാർ' എന്ന പദവും വീട് എന്നർത്ഥത്തിലുള്ള 'സിതാൻ' എന്ന പദവും.

തഖിയ്യുദ്ധീൻ മഖ് രീസി പറയുന്നു:
ഡമസ്ക്കസിലായിരുന്നു ഇസ്ലാമിക ലോകത്തെ ആദ്യ ആശുപത്രി ( ബീമാരിസ്താൻ).ഹിജ്റ 88 ൽ (AC: 707 ) അമവി ഭരണാധികാരിയായിരുന്ന വലീദ് ബിൻ അബ്ദുൽ മലികിൻ്റെ നിർദേശ പ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

അവിടെ ഖലീഫ നേരിട്ട് തന്നെ ഡോക്ടർമാരെ നിയമിക്കുകയും അവർക്കുള്ള ഭക്ഷണ താമസ സൗകര്യങ്ങൾ ഫ്രീയായിട്ട് നൽകുകയും ചെയ്തിരുന്നു.

കുഷ്ഠ രോഗികൾക്ക് അവിടെ പ്രത്യേക സൗകര്യമൊരുക്കി,അവരെ പുറം ലോകത്തേക്ക് വിടാതെ 'ക്വാറൻ്റൈൻ' ഏർപ്പെടുത്തിയിരുന്നു.

കുഷ്ഠരോഗികൾ, അന്ധൻമാർ തുടങ്ങിയ രോഗികൾക്കുള്ള ഭക്ഷണ താമസ സൗകര്യങ്ങൾ സൗജന്യമായി തന്നെ നൽകിയിരുന്നു.
ഓരോ അന്ധൻമാരും ഒരു  സഹായിയുടെ കീഴിലായിരുന്നു.

-താരീഖുൽ ഉമമി വൽ മുലൂക്ക് ,ഇമാം ത്വബ് രി-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍