മുഹർറം പത്ത്: ഇസ്ലാമിക ചരിത്രത്തിൻ്റെ സംഗമ ദിവസം

ആദിമനുഷ്യൻ ആദം നബി മുതൽ പല പ്രവാചകൻമാരുടെ ജീവിതത്തിലെ നിർണ്ണായക സംഭവങ്ങൾക്കും മുഹറം പത്ത് സാക്ഷിയായിട്ടുണ്ട്. ആദം നബി സൃഷ്ടിക്കപ്പെട്ടതും സ്വർഗീയാരാമത്തിൽ പ്രവേശിക്കപ്പെട്ടതും മുഹറം പത്തിനായിരുന്നു.

അല്ലാഹുവിൻ്റെ ഉറ്റമിത്രം ഇബ്രാഹീം നബിയുടെ ജനനത്തിനും അവരുടെ കൊടിയ ശത്രുവും ലോകം അടക്കിഭരിച്ച നംറൂദിൻ്റെ അതിശക്തമായ തീ കുണ്ഡാരത്തിൽ നിന്ന് രക്ഷപ്പെട്ടതിനും മുഹറം പത്ത് സാക്ഷിയായിട്ടുണ്ട്.

മുഹറം പത്തിന് തന്നെയാണ് അല്ലാഹുവിനെ വെല്ലുവിളിച്ച ഫറോവയുടെ അടിമത്തത്തിൽ നിന്ന് ബനുഇസ്രാഈൽ ജനതയെ പ്രവാചകൻ മുസാ നബി രക്ഷപ്പെടുത്തിയതും ഫറോവയും അവൻ്റെ കിങ്കരന്മാർ ചെങ്കടലിൽ മുക്കപ്പെട്ടതും.

ഈസാ പ്രവാചകൻ ജനിച്ചതും വാനത്തേക്ക് ഉയർത്തപ്പെട്ടതും ആദ്യ പ്രവാചകൻ നൂഹ് നബിയുടെ കപ്പൽ മഹാപ്രളയത്തെയും കടന്ന് ജൂദി പർവ്വതത്തിൽ നങ്കൂരമിട്ടതും ലോകമാകെ തൻ്റെ കീഴിലൊതിക്കിയ സുലൈമാൻ നബിക്ക് രാജാധികാരം നൽകപ്പെട്ടതും നീനവക്കാരൻ യൂനുസ് നബി മൽസ്യോദരത്തിൽ നിന്ന് രക്ഷപ്പെട്ടതും യഅഖൂബ് നബിക്ക് നഷ്ടപ്പെട്ട കാഴ്ച്ച തിരിച്ച് കിട്ടയതും യൂസുഫ് നബി പൊട്ടക്കിണറ്റിൽ നിന്ന് രക്ഷപ്പെട്ടതും അയ്യൂബ് നബിക്ക് രോഗ ശമനമുണ്ടായതും മുഹറം പത്തിനായിരുന്നു.

-മുക്കാശഫത്തുൽ ഖുലൂബ് ,ഇമാം ഗസ്സാലി (റ)-


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍