ബൈസാൻ്റിയൻ ഭരണത്തിൽ അതിപ്രധാന നഗരമായ ശാം മുസ്ലിംകൾ കീഴടക്കുകയുണ്ടായി.പുണ്യഭൂമിയായ ജറുസലേം ഇസ്ലാമിക ഭരണത്തിൽ കീഴിലായി. One of the most peaceful conquests in Jerusalem's history.
ബൈത്തുൽ മുഖദ്ദസിൻ്റെ ചാവി ഏറ്റ് വാങ്ങാനായി ഇസ്ലാമിക സാമ്രാജ്യത്തിൻ്റെ തലവൻ ഉമർ ബിൻ ഖത്താബ് മദീനയിൽ നിന്ന് ശാമിലേക്ക് പുറപ്പെട്ടു.
'സ്വർഗത്തിലെ ദശപുഷ്പങ്ങളിൽ' അകപ്പെടാൻ മഹാഭാഗ്യം ലഭിച്ച അബൂ ഉബൈദയായിരുന്നു ശാം ഗവർണർ.വിദൂരമായ മദീനയിൽ നിന്ന് വരുന്ന ഉമറി (റ) നെ തൻ്റെ വീട്ടിലേക്ക് ക്ഷണിച്ച് അന്ന-പാനീയങ്ങൾ നൽകി സ്വീകരിക്കേണ്ട ചുമതല തനിക്കാണെന്ന് അബൂ ഉബൈദക്കറിയാമായിരുന്നു.പക്ഷെ,ഉമറി (റ) നെ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കാൻ അബൂ ഉബൈദക്ക് ഒട്ടും തന്നെ താൽപര്യമുണ്ടായിരുന്നില്ല.
എന്നാൽ, ശാമിൽ കടന്ന ഉടനെ ഉമർ (റ) ചോദിക്കുകയുണ്ടായി?
എവിടെ അബൂ ഉബൈദ?
അബൂ ഉബൈദയെ ഉമർ (റ) അതിയായി സേനഹിച്ചിരുന്നു.അബൂ ഉബൈദ കടന്ന് വന്ന് ഉമറിനെ ആലിംഘനം ചെയ്തു. അവർക്കിടയിൽ പരസ്പരം കാണാതെയുള്ള എത്രയെത്ര ദിവസങ്ങൾ കഴിഞ്ഞിട്ട് പോയിട്ടുണ്ടാകും!എല്ലാം ലോകരക്ഷിതായ അല്ലാഹുവിന് വേണ്ടി!
അബൂ ഉബൈദ വീട്ടിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ ഉമർ ചോദിച്ചു:
വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ?
ഗവർണർമാരുടെ ജീവിത രീതിയും സാമ്പത്തിക നിലയും പരിശോധിക്കൽ ഉമറിൻ്റെ പതിവായിരുന്നു.ശാമിൻ്റെ ഭരണം ഏറ്റെടുത്ത ശേഷം അബൂ ഉബൈദയുടെ വസ്ത്രാലങ്കാരവും ഭക്ഷണ രീതിയും സാമ്പത്തിക ക്രയവിക്രയങ്ങളും പരിശോധിക്കലായിരുന്നു ഗ്രഹസന്ദർശനാർത്ഥം ഉമറിൻ്റെ പ്രഥമലക്ഷ്യം.
എൻ്റെ വീട്ടിൽ വന്നിട്ടെന്ത് കാര്യം? അബൂ ഉബൈദ മറുപടിയോതി.
അബൂ ഉബൈദയുടെ വീട്ടിൽ വിലപിടിപ്പുള്ള ഒന്നും ഉമറിന് കാണാനായില്ല.
ഉമർ ചോദിച്ചു:
നിൻ്റെ സമ്പത്തൊക്കെ എവിടെ ?
ഒരു കുതിരയും ഒരു പാത്രവും ഒരു കമ്പിളിപ്പുതപ്പുമല്ലാതെ മറ്റൊന്നും കാണാനില്ലല്ലോ.താങ്കളുടേയടുത്ത് ഭക്ഷണമില്ലേ,താങ്കൾ ഭരണാധികാരിയല്ലേ?
അബൂ ഉബൈദ തോൽസഞ്ചിയിൽ കയ്യിട്ട് അൽപം റൊട്ടിക്കഷ്ണങ്ങൾ പുറത്തെടുത്തു.
അബൂ ഉബൈദയെ ഉമർ ദയനീയമായി ഒന്ന് നോക്കി.പിന്നെ,കരഞ്ഞു.
"എൻ്റെയടുത്ത് ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ" ?
ഉമർ പറഞ്ഞു:
യാ അബാ ഉബൈദ്!ഞങ്ങളെയെല്ലാവരെയും ഭൗതികജീവിതത്തിൻ്റെ ലഹരി പിടികൂടുകയുണ്ടായി,താങ്കളെയൊഴികെ!
ഉമർ കരഞ്ഞു,കൂടെ അബൂ ഉബൈദയും!
റളിയള്ളാഹു അൻഹുമാ!
0 അഭിപ്രായങ്ങള്‍