ഉമർ ബിൻ ഖത്താബ്: വാർധക്യ പെൻഷൻ നടപ്പിലാക്കിയ ആദ്യ ഭരണാധികാരി!
മാനുഷിക സമത്വം ഉൽഘോഷിക്കുന്ന മതമാണ് ഇസ്ലാം.അവിടെ വർഗം,വർണം,ജാതി,നിറം, ദേശം എന്നിവക്ക് പ്രാധാന്യമില്ല.എല്ലാവരും അല്ലാഹിവിനു മുന്നിൽ സമൻമാർ.നരവംശത്തെ സൃഷ്ടിച്ചത് ഒരു ആത്മാവിൽ നിന്നാണെന്ന ഖുർആനിക പ്രഖ്യാപനം ഇതിന് അടിത്തറയിടുന്നു.
"ഹേ മനുഷ്യരേ ഒരേയൊരു വ്യക്തിയില്‍ നിന്നു നിങ്ങളെ പടക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക".(അൽ നിസാഅ:1).
ഇസ്ലാമിക ഭരണകൂടത്തിൻ്റെ രണ്ടാം ഖലീഫ, ഉമർ ബിൻ ഖത്താബ് (റ) മദീന തെരുവിലൂടെ സഞ്ചരിക്കുകയായിരുന്നു.
അവിടെ, ഒരു പടു കിഴവൻ ഭിക്ഷ യാചിക്കുന്നത് കാണാനിടയായി.മഹാനവറുകൾ അതിൻ്റെ കാരണമന്വേഷിച്ചു.അയാൾ ജൂതനായിരുന്നു. ജീവിതത്തിൻ്റെ രണ്ടറ്റം മുട്ടിക്കാനും ഇസ്ലാമിക ഭരണകൂടത്തിന് ജിസ് യ നൽകാനുമാണ് അയാൾ യാചിക്കുന്നതത്രെ.
ഇതറിയേണ്ട താമസം, ഉമറി(റ)ൻ്റെ മനസ്സിൽ മനുഷ്യ സ്നേഹത്തിൻ്റെ വറ്റാത്ത ഉറവ പരന്നൊഴുകി.
"മഹാനവറുകൾ പറഞ്ഞു: താങ്കളോട് ഞാൻ നീതികാണിച്ചില്ല.താങ്കൾ യുവാവായിരിക്കെ ജിസ് യ നിങ്ങളിൽനിന്ന് വാങ്ങി. വൃദ്ധനായിരിക്കെ,താങ്കളെ പരിചരിക്കാതെ,ജിസ് യ വാങ്ങുന്നു".
ഉടനെ, ജൂതനായ പടുവൃദ്ധനെ,മുഅമിനുകളുടെ നേതാവ് തൻ്റെ വീട്ടിൽ കൊണ്ട്പോയി ആഹാരം കഴിപ്പിക്കുകയും പൊതു ഖജനാവ്കാരനോട് അയാൾക്കും അയാളുടെ ആശ്രിതർക്കും വേണ്ടത് ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു.അതിന്പുറമെ,മാസംതോറും ഒരു തുക പൊതുഖജനാവിൽ നിന്ന് ഈ വൃദ്ധന് നൽകാൻ അവിടുന്ന് ഉത്തരവ് പുറപ്പെടീക്കുകയുണ്ടായി.
ലോകത്തിന് മാതൃകയായ നീതിമാനായ ഭരണാധികാരിയത്രെ ഫാറൂഖ് ഉമർ.
മഹാനവറുകൾ കൊത്തിവെച്ച ശോഭന ചിത്രങ്ങൾ ഇന്നും ലോകചരിത്ര ഭിത്തികളിൽ മിന്നിത്തിളങ്ങുന്നു.💚
റളിയള്ളാഹു അൻഹു വ റളിയ അൻഹു
0 അഭിപ്രായങ്ങള്‍