ഒരിക്കൽ ഇന്ത്യൻ രാജാവിൻ്റെ ദൂതൻ അബ്ബാസി ഖലീഫ ഹാറൂൻ റശീദിനെ സന്ദർശിക്കുകയുണ്ടായി.കൂടെ സമ്മാനമായി നാല് 'ഇന്ത്യൻ വാളു'കളുമുണ്ടായിരുന്നു.
ഹാറൂൻ റശീദ് അവർക്ക് ഊഷ്മള സ്വീകരണം നൽകി.അവരുടെ ഹദ് യ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
പിന്നീട്, തൻ്റെ വാൾ കൊണ്ടുവരാൻ ഹാറൂൻ റശീദ് കൽപിക്കുകയുണ്ടായി.അൽ സ്വംസ്വാമ' എന്ന പേരുള്ള അംറു ബിൻ മഅദീ കരിബയുടെ വാളായിരുന്നു അത്.
ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ഈ നാലു വാളുകളും ഹാറൂൻ റശീദ് ഒരു സ്ഥലത്ത് വെച്ചു.തൻ്റെ വാളുകൊണ്ട് ഒറ്റ വെട്ട്! ലോകത്ത് തന്നെ കീർത്തി നേടിയ ഇന്ത്യൻ വാളുകൾ ഒറ്റ വെട്ട് കൊണ്ട് കഷ്ണങ്ങളായി!
"താങ്കൾക്ക് സമ്മാനമായി എന്ത് വേണം" ? ഹാറൂൻ റശീദ് ആരാഞ്ഞു.
ദൂതൻ പറഞ്ഞു:
'എനിക്ക് ഈ വാളല്ലാതെ മറ്റൊന്നും വേണ്ട'!
0 അഭിപ്രായങ്ങള്‍