ഇസ്ലാമിക പൈതൃകത്തിൻ്റെ ചരിതമുറങ്ങുന്ന സമർഖന്ദ് പട്ടണം തിമൂറുകളുടെ തലസ്ഥാനനഗരിയായിരുന്നു.സമർഖന്ദ് പട്ടണത്തിൻ്റെ ഹൃദയഭാഗമാണ് രേഖിസ്ഥാൻ.പേർഷ്യൻ ഭാഷയിൽ 'മരുഭൂമി' എന്നാണ് 'രേഖിസ്ഥാൻ' എന്ന വാക്കിൻ്റെ അർത്ഥം.തിമൂറുകളുടെ നവോത്ഥാനത്തിൻ്റെ സിരാകേന്ദ്രമായിട്ടാണ് രേഖിസ്ഥാൻ അറിയപ്പെടുന്നത്.തിമൂർ രാജാക്കൻമാർ തങ്ങളുടെ രാജകീയ പ്രഖ്യാപനങ്ങൾ ഇവിടെവെച്ചാണ് പുറപ്പെടിവിച്ചിരുന്നത്. ജീവിതത്തിൻ്റെ ബാലപാഠങ്ങളറിയാത്ത,ജീവിതത്തിന് ലക്ഷ്യങ്ങളില്ലാതെ മധ്യേഷ്യയിൽ അലക്ഷ്യമായി നടന്നിരുന്ന മംഗോളിയൻമാരെ ജീവതത്തിൻ്റെ അർത്ഥതലങ്ങൾ പഠിപ്പിച്ച മൂന്ന് മദ്രസകൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
മൂന്ന് മദ്രസങ്ങൾ
ഉലൂഗ്ബേഗ് മദ്രസ (1417-1420),ഷെർദാർ മദ്രസ (1619-1636),ത്വിലാകാരി മദ്രസ (1646-1660) എന്നീപേരുകളിലാണ് ഈ മദ്രസകൾ അറിയപ്പെടുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിലെ ഇസ്ലാമിക ലോകത്തെ കിഴക്ക് ഭാഗത്തുള്ള കിടയറ്റ സർവകലാശാലയായിട്ടാണ് ഉലൂഗ്ബഗ് മദ്രസ കണക്കാക്കപ്പെടുന്നത്.കവിയും പണ്ഡിതനും ശാസ്ത്രജ്ഞനും തത്വജ്ഞാനിയും പേർഷ്യക്കാരനുമായ അബ്ദുറഹ്മാൻ ജാമി ഉലൂഗ്ബഗിൻ്റെ ഉൽപന്നമാണ്.വാന-ഗണിത ശാസ്ത്രജ്ഞനും താമർലൈനിൻ്റെ പൗത്രനുമായ ഉലൂഗ്ബഗാണ് ഈ മദ്രസയുടെ സ്ഥാപകൻ.
ഭരണാധികാരിയായിട്ട് കൂടി ഉലൂഗ്ബഗ് അവിടെ ലക്ച്ചറിംഗ് നടത്തിയിരുന്നു.
0 അഭിപ്രായങ്ങള്‍