സാലിം ബിൻ അബ്ദുല്ലയുമായി സുലൈമാൻ ബിൻ അബ്ദുൽ മലിക്കിൻ്റെ സംഭാഷണം

ഉമവി ഭരണാധികാരി സുലൈമാൻ ബിൻ അബ്ദിൽ മലിക്ക് കഅബയെ പ്രദക്ഷിണം ചെയ്യുന്നതിനിടെ സാലിം ബിൻ അബ്ദുല്ലാഹ് ബിൻ ഉമറിനെ കാണാനിടയായി.

മൂന്ന് ദിർഹമിൻ്റെ മാത്രം വിലയുള്ള ഒരു വസ്ത്രംമാത്രമാണ് മഹാനവറുകളുടെ അടുത്തുണ്ടായിരുന്നത്.

സുലൈമാൻ സാലിമിനോട് ചോദിച്ചു :
"താങ്കൾക്ക് വല്ല ആവശ്യവുമുണ്ടങ്കിൽ ഞാൻ നിറവേറ്റിത്തരാം."

സാലിം കുപിതനായി.
"താങ്കളെന്താണീ പറയുന്നത്? ഇത് പറയാൻ താങ്കൾക്ക് ലജ്ജയില്ലേ,അല്ലാഹുവിൻ്റെ ഭവനത്തിലിരുന്ന് താങ്കളോട് ഞാൻ എൻ്റെ ആവശ്യം ചോദിക്കുകയോ,എനിക്ക് അല്ലാഹുവില്ലേ?"

സുലൈമാന് നാണംകെട്ടു.സാലിമിനോട് കൂടുതൽ സംസാരിക്കാൻ തുനിഞ്ഞില്ല. സാലിം ത്വവാഫ് പൂർത്തിയാക്കി മസ്ജിദുൽ ഹറാമിൽ നിന്ന് പുറത്ത് വരുന്നതും കാത്ത് സുലൈമാനിരുന്നു.

സുലൈമാൻ പറഞ്ഞു:
"താങ്കൾക്കെന്താവശ്യമാക്കുള്ളത്? താങ്കൾ പറഞ്ഞോളൂ, ഞാൻ നിറവേറ്റിത്തരാം.താങ്കളിപ്പോൾ മസ്ജിദുൽ ഹറാമിൽ നിന്ന് പുറത്ത് കടന്നില്ലേ?"

"സാലിം:
ഇഹലോകത്തെ ആഗ്രഹമാണോ താങ്കൾ നിറവേറ്റിത്തരിക, പരലോകത്തെ ആവശ്യമോ?"

സുലൈമാൻ മറുപടിയോതി:
"ഈ ലോകത്തെ ആവശ്യം നിറവേറ്റാനല്ലേ എനിക്ക് സാധിക്കൂ,
പരലോകത്തിൻ്റെ കാര്യം അല്ലാഹുവിലല്ലേ."

സാലിം:
"ഈ ലോകത്തിൻ്റെ ഉടമസ്ഥനായ അല്ലാഹുവിനോട്  ഞാനിതുവരെ ഇഹലോകത്തെ ആഗ്രഹങ്ങളോ ആവശ്യങ്ങളോ ചോദിച്ചിട്ടില്ല.പിന്നെയെങ്ങനെ ഉടമസ്ഥനല്ലാത്ത താങ്കളോട് എൻ്റെ ആഗ്രഹങ്ങൾ ഞാൻ ചോദിക്കും?"

സുലൈമാൻ്റെ കണ്ണ്നിറഞ്ഞു.അശ്രുകണങ്ങൾ ധാരധാരയായി ഒഴുകി.

മുസ്ലിംപണ്ഡിതൻമാരും രാജാക്കൻമാരും ഒരുകാലത്ത്  ഇങ്ങനെയൊക്കെയായിരുന്നു.


-سير أعلام النبلاء

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍