യുദ്ധക്കളത്തിൽ മറന്ന്പോയ ഹാജിബുൽ മൻസൂറിൻ്റെ കൊടി!

തൻ്റെ ശത്രുവിനെതിരെ യുദ്ധം ചെയ്യുന്ന വേളയിൽ രണാങ്കണത്തിൻ്റെ ഉയർന്ന ഭാഗത്ത് തൻ്റെ ദ്വജം എതിരാളികൾ കാണുന്ന രീതിയിൽ നാട്ടിവെക്കൽ ഹാജിബുൽ മൻസൂർ ബിൻ അബീ ആമിറിൻ്റെ പതിവായിരുന്നു.യുദ്ധാവസാനം കൊടി എടുത്ത് മടങ്ങുകയും ചെയ്യും.

ഒരു യുദ്ധത്തിനിടെ ശത്രുക്കൾ അവരുടെ കോട്ടവിട്ട് പർവ്വതനിരകളിലേക്ക് ഓടിപ്പോയി. ഉടനെ ഹാജിബുൽ മൻസൂർ തൻ്റെ പതാക അവരുടെ കോട്ടക്ക് മുകളിൽ നാട്ടി. പക്ഷെ, തൻ്റെ നാട്ടിലേക്ക് മടങ്ങവെ കൊടിയെടുക്കാൻ മറക്കുകയും ചെയ്തു.

ഇനിയാണ് രസം,മുസ്ലിംകൾ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയത് ശത്രുക്കൾ അറിഞ്ഞില്ല.മുസ്ലിംകൾ ഇപ്പോഴും കോട്ടയിൽ നിലയുറപ്പിച്ചിരിക്കുന്നുവെന്നായിരുടെ അവരുടെ ചിന്ത.ഹാജിബിൻ്റെ കൊടി ഇപ്പോഴും കാറ്റിൽ പാറിക്കളിക്കുന്നുണ്ടല്ലോ.

ഇങ്ങനെയും ഒരു കാലം മുസ്ലിംകൾക്കുണ്ടായിരുന്നു.അവരുടെ കൊടിയെവരെ ശത്രുക്കൾ ഭയപ്പെട്ട കാലം.🔥

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍