വർഷം 632,അവസാന പ്രവാചകനായ മുഹമ്മദ് നബിയും ഈ ഭൂലോകത്തോട് യാത്രപറഞ്ഞ് ഉന്നത കൂട്ടുകാരനോടൊപ്പം ചേർന്നു.പ്രവാചകൻ്റെ അനന്തരവകാശിയായി സിദ്ധീഖുൽ അക്ബർ ഇസ്ലാമിക സാമ്രാജ്യത്തിൻ്റെ അധിപനായി അധികാരമേറ്റു.മദീനയായിരുന്നു തലസ്ഥാനം.മസ്ജിദുന്നബവിയായിരുന്നു പാർലമെൻ്റ്.
ഒരു ദിവസം, യമൻ രാജാവ് അബൂബക്കർ (റ) കാണാൻ മദീനയിൽ വന്നു. അലങ്കാരവും പ്രൗഡിയും നിറഞ്ഞ വസത്രമണിഞ്ഞാണ് യമൻ രാജാവ് മദീനയിലേക്ക് കടന്ന് വന്നത്.നിറയെ ആഭരണങ്ങൾ അണിഞ്ഞ്, സ്വർണ കിരീടം ചൂടി,പട്ട് വസ്ത്രം ധരിച്ച്, സ്വർണം പൂശിയ പുതപ്പ് ചുമലിലിട്ടാണ് അദ്ധേഹം ഇസ്ലാമിക ഭരണകൂടത്തിൻ്റെ തലസ്ഥാന നഗരിയിൽ പ്രവേശിച്ചത്.അവരുടെ കൂടെ ഹിംയർ രാജാവുമുണ്ടായിരുന്നു. അദ്ധേഹത്തിൻ്റെ കൂടെ ആയിരം അടിമകളുണ്ടായിരുന്നു.അദ്ധേഹവും മോടിപിടിപ്പിച്ച ഉടുപ്പുകളാണ് അണിഞ്ഞിരുന്നത്.
എന്നാൽ,അബൂബക്കർ (റ) കണ്ടപ്പോൾ യമൻ രാജാവ് അത്ഭുതപ്പെട്ടു. ഒരു സാധാരണ മനുഷ്യൻ.രാജകീയതയുടെ ഒരു പ്രൗഡിയും അദ്ധേഹത്തിൽ കാണാനായില്ല. എല്ലാം അല്ലാഹുവിന് വേണ്ടി ത്യജിച്ച് അല്ലാഹുവിൻ്റെ നിയമനടപടികൾ ശക്തമായി നടപ്പിലാക്കുന്ന ഒരു ഭരണാധികാരി.
യമൻ രാജാവും തൻ്റെ വസ്ത്രാലങ്കാരങ്ങൾ മുഴുവനും അഴിച്ചു വെച്ചു.അബൂബക്കറി (റ) ൻ്റെ മാതൃക പിന്തുടർന്ന് താഴ്ന്ന വസ്ത്രങ്ങൾ ധരിച്ചു.ആടിൻ്റ തോലിനാൽ നിർമിച്ച വസ്ത്രം ധരിച്ച് അദ്ധേഹം മദീനാ സിറ്റിയിലൂടെ കടന്ന് പോകുമ്പോൾ അദ്ധേഹത്തിൻ്റെ കുടുംബാംഗങ്ങൾ ചോദിച്ചുവത്രെ;
താങ്കൾ മുഹാജിറുകളുടെയും അൻസാറുകളുടെയും ഇടയിൽവെച്ച് ഞങ്ങളെ വഷളാക്കുകയാണോ ?
രാജാവ് മറുപടി പറഞ്ഞു:
"ജാഹിലിയ്യാ കാലഘട്ടത്തിൽ ഞാൻ അഹങ്കാരിയായിരുന്നു, ഇസ്ലാമിക കാലഘട്ടത്തിലും അഹങ്കാരിയായി ജീവിക്കാനാണോ നിങ്ങൾ എന്നോട് കൽപ്പിക്കുന്നത്?
"ഒരിക്കലുമല്ല രാജാവേ, അല്ലാഹുവിൻ്റെ മാർഗത്തിൽ അനുസരണയോടെ,ലളിത ജീവിതം താങ്കൾ നയിക്കുക ".
''എൻ്റെ രക്ഷിതാവേ, എന്നെ നീ മുസ്ലിമായി മരിപ്പിക്കേണമേ, സജ്ജനങ്ങളിൽ ചേർക്കണേ".
0 അഭിപ്രായങ്ങള്‍