ഖുറാസാൻ ഗവർണ്ണറായിരുന്ന ഖുതൈബത്ത് ബിൻ മുസ്ലിം തൻ്റെ വസതിയിൽ ഇരിക്കുകയായിരുന്നു.ആടിൻ്റെ രോമത്താൽ നെയ്ത,താഴ്ന്ന വസ്ത്രം ധരിച്ച് മുഹമ്മദ് ബിൻ വാസിഅ അവിടേക്ക് കടന്നുവന്നു.
ഖുതൈബ ചോദിച്ചു:
"താങ്കളെന്താ ഈ വസ്ത്രം ധരിച്ചത്"?
മുഹമ്മദ് മറുപടിയൊന്നും പറയാതെ മൗനിയായിനിന്നു.
ഞാൻ നിന്നോട് ചോദിച്ചില്ലേ,
നീയെന്താ മിണ്ടാതിരിക്കുന്നത്?
മുഹമ്മദ് ബിൻ വാസിഅ മറുപടി പറഞ്ഞു:
"ഇഹലോകത്തോടുള്ള ത്യാഗമെന്ന് പറഞ്ഞാൽ എന്നെത്തന്നെ പുകഴ്ത്തലാകും.
ദാരിദ്രമെന്ന് പറഞ്ഞാൽ അല്ലാഹുവിനോടുള്ള ആവലാതി പറച്ചിലാകും.മൗനമാണല്ലോ എൻ്റെ മുന്നിലുള്ള ഏക പോംവഴി.ഞാനത് തെരഞ്ഞെടുത്തു".
വെറുതെയല്ലല്ലോ അവരൊന്നും ചൈനവരെ കീഴടിക്കയത്.
-കിത്താബുൽ യാഖൂത്ത: ഫിൽ ഇൽമി വൽ അദബ്, ഇബ്നു അബ്ദ് റബ്ബിഹ്:-
0 അഭിപ്രായങ്ങള്‍