ഉമർ ബിൻ അബ്ദിൽ അസീസ് മരണാസന്നനായി കിടക്കുകയാണ്.മരണവേദനയോട് മഹാനവറുകൾ മല്ലിടുന്ന നേരം.ചുറ്റുമുള്ളവർ ശഹാദത്തിൻ്റെ വചനം ചൊല്ലിക്കൊടുക്കുകയാണ്.
പിന്നെ,തൻ്റെ കണ്ണ് ആകശത്തേക്ക് തിരിച്ച്കൊണ്ട് ഉമർ പറയുകയാണ്:
"എൻ്റെ വദനത്തിൽ നിൻ്റെ സൗന്ദര്യമാണ്, എൻ്റെ ഹൃത്തടത്തിൽ നിൻ്റെ സ്നേഹമാണ്, എൻ്റെ നാവിൽ നിൻ സ്മരണയാണ്, പിന്നെ നീയെങ്ങനെ എന്നിൽ നിന്ന് മറയും?"
ഉമർ മറുപടിയോതി:
"ഈ മുറിയിൽ ചിലയാളുകളെ ഞാൻ കാണുന്നു, അവർ മനുഷ്യരല്ല, ജിന്നുമല്ല, അവർ ദൈവസ്മരണയും സുഗന്ധവും ഇഷ്ടപ്പെടുന്നവരാണ്".
അന്നേരം ഉമർ പറയുന്നുണ്ടത്രെ;
"മനുഷ്യപിതാവ് ആദമിന് സ്വാഗതം
അല്ലാഹുവിൻ്റെ കൂട്ടുകാരൻ ഇബ്രാഹീമിന് സ്വാഗതം
അല്ലാഹുവിൻ്റെ ആത്മാവ് ഈസക്ക് സ്വാഗതം
എൻ്റെ നേതാവ് മുഹമ്മദ് നബിക്ക് സ്വാഗതം".
പിന്നെ ഒരു നിമിഷം ഉമർ മിണ്ടാതിരുന്നു.
അവസാനമായി ഉമർ ബിൻ അബ്ദിൽ അസീസ് പറയുകയുണ്ടായി:
"കൃത്യസമയത്ത് തന്നെവന്ന മരണത്തിൻ്റെ മാലാഖക്കും സ്വാഗതം,
അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിൻ്റെ പ്രവാചകനാകുന്നു".
0 അഭിപ്രായങ്ങള്‍