റബീഅ ഗ്രാഹ്യശക്തി കുറഞ്ഞവരായിരുന്നു.
ഇമാം ശാഫിഇ (റ) റബീഇന് ഒരു സംഗതി ആവർത്തിച്ചാവർത്തിച്ച് നാൽപത് തവണ പറഞ്ഞ് കൊടുക്കുകയുണ്ടായി. പക്ഷെ,റബീഇന് മനസ്സിലായില്ല.ലജജ കാരണം റബീഅ ആ സദസ്സിൽ നിന്ന് എണീറ്റ് പോയി.
ഇമാം ശാഫിഇ (റ) റബീഇനെ ഒരു മൂലയിലേക്ക് വിളിക്കുകയുണ്ടായി. അവിടുന്ന് റബീഇനോട് പറയുകയുണ്ടായി.
"എനിക്ക് വിജ്ഞാനം നിനക്ക് ഭക്ഷിപ്പിക്കാൻ സാധിച്ചിരുന്നങ്കിൽ,നിന്നെ ഭക്ഷിപ്പിക്കുമായിരുന്നു."
അവരായിരുന്നു പിൽക്കാലത്ത് ശാഫിഇ ഇമാമിൻ്റെ പ്രധാന ശിഷ്യരിലൊരാളായ റബീഅ ബിൻ സുലൈമാൻ (റ).
-ത്വബഖാത്തു ശാഫിഇയ്യ,ഇമാം സുബ്ക്കി-
0 അഭിപ്രായങ്ങള്‍