ഇസ്ലാം പിറന്ന് വീണത് അറബി ഭാഷ സംസാരിക്കുന്ന അറേബ്യൻ ഭൂഖണ്ഡത്തിലാണല്ലോ.ഇസ്ലാമിൻ്റെ വിശുദ്ധ ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ അറബി ഭാഷയിലാണ് അവതീർണ്ണമായത്.എങ്കിലും, അറബികളെപ്പോലെത്തന്നെ അനറബികളും മധ്യകാലഘട്ടത്തിൽ സംഭവിച്ച വൈജ്ഞാനിക വിപ്ലവത്തിൽ തങ്ങളുടേതായ സംഭാവനകളർപ്പിച്ചിട്ടുണ്ട്. അറബി ഭാഷ സംസാരിക്കുന്ന അറബി ഭാഷയിൽ ജനിച്ച അറബി പണ്ഡിതരുടെയത്ര അളവിൽ തന്നെ അക്കാലത്തെ അറേബ്യക്ക് പുറത്ത് ജനിച്ച അനറബി പണ്ഡിതരുടെ സംഭാവന ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാനാകും.
പരിശുദ്ധ ഖുർആന് ശേഷം മുസ്ലിംകളുടെ പ്രമാണ ഗ്രന്ഥങ്ങളായ സിഹാഹുസ്സിത്ത (ആറ് സ്വീകാര്യ പ്രമാണങ്ങൾ) യുടെ രചയിതാക്കൾ അനറബികളാണെന്നത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്.
എന്നാൽ, ഇസ്ലാമിക വൈജ്ഞാനിക വ്യാപനത്തിൽ അനറബികളുടെ സംഭാവനകളെക്കുറിച്ചുള്ള നിരന്തരം ചർച്ചയുടെ ഫലമെന്നോണം വൈജ്ഞാനിക വ്യാപനത്തിൽ അറബികളുടെ പങ്ക് തുലോം കുറവാണെന്നും അനറബികളാണ് മഹാത്തായ ഈ വിപ്ലവത്തിലെ ജേതാക്കളെന്നും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരക്കാനിടയായി.ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിൻ്റെ സുവർണ്ണയുഗം അബ്ബാസി കാലഘട്ടമാണെന്നും അബ്ബാസികൾ അനറബി ടെച്ചുള്ളവരാണെന്നുമുള്ള വസ്തുത ഈ തെറ്റിദ്ധാരണയുടെ വ്യാപനത്തിൻ്റെ ഊക്ക് കൂട്ടി.
എന്നാൽ, ഈ വാദം പൂർണ്ണമായും ശരിയല്ലെന്ന് ചരിത്രം സൂക്ഷമായി നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.ഇസ്ലാമിക വിജ്ഞാനത്തിൻ്റെ വ്യാപനത്തിലും പുസ്തക രചനയിലും അനറബികളുടെ പങ്ക് വളരെ വലുതാണെന്ന വാദത്തോടൊപ്പം അറബികൾ കഴിവ്കെട്ടവരാണെ വാദമാണ് ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നത്.
ഹിജ്റ 400 വർഷങ്ങൾക്കിടയിൽ ജീവിച്ച് മരണമടഞ്ഞ ഹദീസ്,ഖുർആൻ പാരായണ ശാസ്ത്രം, അറബിക്ക് ഗ്രാമർ, കർമ്മ ശാസ്ത്രം, ഖുർആൻ വ്യാഖ്യാനം തുടങ്ങി പ്രധാനപ്പെട്ട ഇസ്ലാമിക വൈജ്ഞാനിക ശാഖകളിലെ പണ്ഡിതരുടെ പട്ടിക ഒരു റാൻഡം ചെക്കിംഗ് നടത്തിയാൽ 51 ശതമാനം പണ്ഡിതരും അറബികളും 49 ശതമാനം പണ്ഡിതർ അനറബികളുമാണെന്ന് നമുക്ക് കണ്ടെത്താനാകും.
ഹിജ്റ ഒന്നാം നൂറ്റാണ്ടിലെ ലിസ്റ്റ് പരിശോധിച്ചാൽ 90 ശതമാനം പണ്ഡിതരും അറബികളായിരുന്നെങ്കിൽ നാലാം നൂറ്റാണ്ടിൽ 65 ശതമാനം പണ്ഡിതരും അനറബികളായിരുന്നു.
ഹിജ്റ 476 ൽ വഫാത്തായ അബൂ ഇസ്ഹാഖുശ്ശീറാസി തൻ്റെ ത്വബഖാത്തുൽ ഫുഖഹാഇൽ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്;
" ഹിജ്റ ആദ്യ രണ്ട് നൂറ്റാണ്ടിലെ പണ്ഡിതരുടെ പട്ടിക തെയ്യാറാക്കിയാൽ മദീനയിലുള്ള അറബികളുടെയും അനറബികളുടെയും അനുപാതം 8:2 ആണെങ്കിൽ മക്കയിലിത് 2:8 ആണ്.സിറിയയിലും വടക്കൻ ഇറാഖിലും 7:3 ആണെങ്കിൽ ഈജിപ്തിൽ 4:4 ഉം കൂഫയിലും ബസറയിലും 7:3 ആണ്.
0 അഭിപ്രായങ്ങള്‍