ഉമർ ബിൻ ഖത്താബ്: തൻ്റെ പ്രജകളെ ജീവന് തുല്യം സ്നേഹിച്ച ഭരണാധികാരി

തൻ്റെ പ്രജകളുടെ കാര്യമന്വേഷിച്ച് രാത്രിയുടെ യാമങ്ങളിൽ നാടുചുറ്റുക ഉമർ ബിൻ ഖത്താബിൻ്റെ (റ) പതിവായിരുന്നു.

രാത്രിസഞ്ചാരത്തിനിടെ ഒരു സ്ത്രീ അവളുടെ വീട്ടിലിരുന്ന് പാട്ട്പാടുന്നു:


"ഈ ഇരുണ്ട രാത്രി 
എത്ര ദൈർഘ്യമേറിയതാണ്,
എത്ര കാലമായി 
എൻ്റെ കൂട്ടുകാരൻ
കൂടെ സല്ലപിച്ചിട്ട്.

അല്ലാഹുവാണെ സത്യം
ദൈവഭയമില്ലായിരുന്നെങ്കിൽ,
മറ്റൊരാളുടെ കൂടെ 
ഈ കട്ടിലിൽ കിടക്കുമായിരുന്നു."

അടുത്ത പ്രഭാതത്തിൽ തന്നെ ഉമർ (റ) അവളിലേക്ക് ആളെ അയക്കുകയുണ്ടായി. അവളുടെ ഭർത്താവ് യുദ്ധത്തിന് പോയതായിരുന്നു.ഭർത്താവ് വീട്ടിൽ വന്നിട്ട് മാസങ്ങൾ കഴിഞ്ഞ്കാണും.

ഉടനെ, ഉമർ (റ) അദ്ധേഹത്തെ നാട്ടിലേക്ക് തിരിച്ച് വിളിച്ച് കൊണ്ട് ഒരു കത്ത് അയക്കുകയുണ്ടായി.


പിന്നീട്, തൻ്റെ പ്രിയ പുത്രി ഹഫ്സയുടെ വീട്ടിലേക്ക് ഉമർ പോയി.

"എൻ്റെ മോളേ...,
തൻ്റെ ഭർത്താവില്ലാതെ എത്ര ദിവസം ഒരു സ്ത്രീക്ക് ജീവിക്കാൻ സാധിക്കും."

"ബാപ്പാ...,
ഞാനെന്ത് പറയും. ദയവായി എന്നോട് ചോദിക്കല്ലേ."

"മറുപടി പറയൂ.
ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കണം.
ഇല്ലങ്കിൽ നാളെ അല്ലാഹുവിൻ്റെ മുമ്പിൽ എനിക്ക് മറുപടി പറയേണ്ടി വരും."

ഹഫസ ബീവി പറഞ്ഞു:

"നാല് മാസമോ, അഞ്ച് മാസമോ, ആറ് മാസമോ ."

ഉമർ പ്രഖ്യാപിച്ചു:

"ഇനി മുതൽ നാല് മാസം യുദ്ധം ചെയ്താൽ, ഒരു മാസം കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ടതാണ്."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍