ഇമാം ബാഖില്ലാനി (റ): സംവാദ വേദികളിൽ ക്രൈസ്തവ ലോകത്തെ തറപറ്റിച്ച മഹാ പണ്ഡിതൻ

മഹാനവറുകളുടെ കാലത്തെ കിടയറ്റ പണ്ഡിതനായിരുന്നു അബൂബക്കർ ബാഖില്ലാനി (റ).ക്രൈസ്തവരുമായി സ്നേഹ സംവാദത്തിനായി ബൈസാൻ്റിയൻ തലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിളിലേക്ക് അദ്ധേഹത്തെ ഖലീഫ അയക്കുകയുണ്ടായി.

ബാഖില്ലാനി കൊട്ടാരത്തിലേക്ക് വരുന്നുണ്ടെന്ന വിവരം രാജാവിൻ്റെ ചെവിയിലുമെത്തി.ബാഖില്ലാനിക്ക് ചെറിയൊരു 'പണി' കൊടുക്കണമെന്ന് രാജാവ് മനോഗതം ചെയ്തു.

ബാഖില്ലാനി പ്രവേശിക്കുന്ന  വാതിലിൻ്റെ നീളം കുറക്കാൻ രാജാവ് ഉത്തരവിട്ടു.അദ്ധേഹം തലതാഴ്ത്തി, കുനിഞ്ഞ് നമ്മുടെ മുന്നിലൂടെ കടന്നുവരട്ടെ രാജാവ് കണക്ക്കൂട്ടി.

ഇമാം ബാഖില്ലാനിക്കെന്ത് കുതന്ത്രവും ചതിയും.കടന്ന് വരുന്ന വേളയിൽ തന്നെ ബാഖില്ലാനിക്ക് കാര്യം പിടികിട്ടി.

വാതിലിൻ്റെ അരികിലെത്തിയ ഉടനെ ബാഖില്ലാനി തൻ്റെ ശരീരം തിരിച്ച് കൊട്ടാരത്തിലേക്ക് തിരിഞ്ഞ്നടന്നു.

ബാഖില്ലാനി കൊട്ടാരത്തിലേക്ക് പ്രവേശിച്ച ഉടനെ ക്രിസ്ത്യൻ പാതിരിമാർക്ക് നേരെ തിരിഞ്ഞ് ചോദിച്ചു:

"എന്തൊക്കെ,നിങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും സുഖമെന്ന് കരുതുന്നു."

ഉടനെ രാജാവ് കോപാകുലനായി.
"താങ്കൾക്കറിയില്ലേ, പാതിരിമാർ കല്യാണം കഴിക്കാറില്ലന്നും സന്താനോൽപാദനം നടത്താറില്ലന്നും."

ബാഖില്ലാനി പറഞ്ഞു:

"അല്ലാഹു അക്ബർ!

നിങ്ങൾ പറയുന്നു;പാതിരിമാർ കല്യാണം കഴിക്കാറില്ലെന്നും സന്തോൽപാദനം നടത്താറില്ലെന്നും, എന്നിട്ട് നിങ്ങൾ ലോകരക്ഷിതാവിൻ്റെ മേൽ ആരോപണം ഉന്നയിക്കുന്നു; ദൈവം മർയമിനെ മംഗല്യം നടത്തിയെന്നും യേശുവിനെ പ്രസവിച്ചുവെന്നും.എന്തൊരു വിരോധാഭാസം!"


രാജാവ് ഉത്തരംമുട്ടി.

ബാഖില്ലാനി കൂടുതൽ സമയം ഇവിടെ നിൽക്കുന്നത് നല്ലതെന്ന് രാജാവ് മനസ്സില്ലാക്കി.അദ്ധേഹം ക്രൈസ്തവർക്കിടയിൽ സംശയം ജനിപ്പിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഉടനെത്തന്നെ മുസ്ലിം തടവുകാരെ അദ്ധേഹത്തിൻ്റെ അയക്കുകയും മുസ്ലിം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ കൽപിക്കുകയും അവരുടെ രാജ്യത്തേക്ക് എത്തുന്നത് വരെ അവർക്ക് സുരക്ഷ നൽകാൻ തൻ്റെ സൈനികർക്ക് ഓർഡർ നൽകുകയും ചെയ്തു.

- سير أعلام النبلاء

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍