സക്കാത്തിൻ്റെ മുതലുമായി ഖലീഫ ഉമർ ബിൻ അബ്ദിൽ അസീസിനെ കാണാൻ അവർ വന്നു.
" പ്രഭോ, സക്കാത്തിൻ്റെ ഈ സമ്പത്ത് എന്ത് ചെയ്യും ."
ഉമർ:
"രാജ്യത്തുള്ള പാവങ്ങൾക്കായി ഈ സമ്പത്ത് ചെലവഴിക്കുക."
"അതിന് ഇവിടെ ദരിദ്രരെ കാണുന്നില്ലല്ലോ."
"എങ്കിൽ നിങ്ങൾ മുസ്ലിം സൈന്യത്തിനായി ഈ സ്വത്ത് മാറ്റിവെച്ചോളൂ."
"ഇസ്ലാമിക സൈന്യം ഈ ലോകം തന്നെ വെട്ടിപ്പിടിച്ചിരിക്കുന്നു."
"എന്നാൽ, യുവാക്കളെ കല്യാണ ചെലവിനായി ഈ ധനം മാറ്റിവെക്കുക."
"കല്യാണം ഉദ്ധേശിക്കുന്നവർക്ക് വേണ്ടി ഞങ്ങൾ ധനം നൽകിയിട്ടുണ്ട്.എന്നിട്ടും ബാക്കിവന്ന സ്വത്താണിത്."
"എങ്കിൽ കടക്കാർക്ക് അവരുടെ കടം വീട്ടാൻ നൽകൂ."
"അവർക്ക് ഞങ്ങൾ നൽകിയിരുന്നു."
"എങ്കിൽ നമ്മുടെ നിയമങ്ങൾ അനുസരിക്കുന്ന മറ്റു മതസ്ഥരുണ്ടെങ്കിൽ അവർക്ക് കൊടുക്കൂ."
"അവർക്കും ഞങ്ങൾ വിതരണം ചെയ്തിരുന്നു പ്രഭോ."
എന്നാൽ പിന്നെ നിങ്ങൾ ഈ സമ്പത്ത് കൊണ്ട് ഗോതമ്പ് വാങ്ങി അങ്ങ് ദൂരെ പർവ്വത ഉച്ചിയിൽ കൊണ്ട്പോയി വിതറുക. വല്ല പക്ഷികളും വന്ന് അവരുടെ വിഷപ്പ് അടക്കട്ടെ."
ഇങ്ങനെയും ഒരു കാലം മുസ്ലിം ലോകത്ത് കഴിഞ്ഞ്പോയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍