ഇമാം കസാഈ പറയുന്നു:
ഞാൻ ഹാറൂൻ റശീദിൻ്റെ കൂടെ നിസ്ക്കരിക്കുകയായിരുന്നു.തൻ്റെ ഖുർആൻ പാരായണം ഇത്ര മനോഹരമോ? എൻ്റെ മനസ് മന്ത്രിച്ചു.
ഉടനെ, എൻ്റെ പാരായണത്തിൽ പിഴവ് സംഭവിച്ചു. അത് ചെറിയ പിഴവായിരുന്നില്ല, വലിയ പിഴവ് തന്നെ. സാധാരണഗതിയിൽ ഒരു ചെറിയ കുട്ടിക്കുപോലും അങ്ങനെ പിഴക്കാൻ സാധ്യതയില്ല.
ഞാൻ لعلهم يرجعون എന്ന് ഓതാനാണ് വിചാരിച്ചത്. പക്ഷെ, ഓതിയതോ لعلهم يرجعين എന്നും.
കസാഈ തുടർന്ന് പറയുന്നു:
അങ്ങനെ നിസ്ക്കാരത്തിൽ നിന്ന് ഞങ്ങൾ വിരമിച്ചു. എൻ്റെ ഖുർആൻ പാരായണത്തിൽ പിഴവ് സംഭവിച്ചിരിക്കുന്നുവെന്ന് പറയാൻ മാന്യനും പ്രജാവത്സലനുമായ ഹാറൂൻ റശീദ് ധൈര്യപ്പെട്ടില്ല.
എന്നോട് അദ്ധേഹം ചോദിച്ചു:
ഓ കസാഈ :
ഇത് ഏതാ ഭാഷ?
ഞാൻ പറഞ്ഞു:
ചിലപ്പോൾ കുതിരയും മുട്ട്കുത്തി വീഴാറുണ്ട്
ഹാറൂൻ റശീദ്:
അങ്ങനെയാണല്ലേ.
1 അഭിപ്രായങ്ങള്‍
ഹാറുറഷീദ് തങ്ങളുടെ അരികിൽ നിന്നല്ലെ ഇവിടെ പാഠം പഠിക്കാനുള്ളത്,അപ്പോൾ തലക്കെട്ട് പിഴവ് ആണെന്ന് ഞാൻ വിചാരിച്ചു പോകുമോ എന്ന് എനിക്ക് ഭയം.ഈ ചരിത്രം പഠിച്ചതിനാൽ ഞാൻ അങ്ങനെ നിരീക്കരുതല്ലോ✌️✌️
മറുപടിഇല്ലാതാക്കൂ