അൽപ് അർസലാൻ!
ബൈസാൻ്റിയൻ സാമ്രാജ്യത്തിൻ്റെ പ്രധാന നഗരമായിരുന്ന അനാത്തോലിയയിൽ ഇസ്ലാമിൻ്റെ കൊടി പാറിച്ച പടനായകനാണ് ഇസ്ലാമിക ചരിത്രത്തിൽ അൽപ് അർസലാൻ എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് ബിൻ സൽജൂഖ്.
'ധീരനായ സിംഹം' എന്നത്രെ തുർക്കി പദമായ 'അൽപ് അർസലാനി'ൻ്റെയർത്ഥം.
സൽജൂഖ് തുർക്കികളുടെ രണ്ടാം രാജാവായ അൽപ് അർസലാൻ, 'സുൽത്താനുൽ ആലം',സുൽത്താനുൽ കബീർ' എന്ന പേരിലും വിളിക്കപ്പെട്ടിരുന്നു.
എ.സി 1071ൽ ബൈസാൻ്റിയൻ സാമ്രാജ്യത്തിനെതിരെ നടന്ന 'മാൻസിക്കേത്ത് ' യുദ്ധത്തിൽ സൽജൂക്കികളെ മുന്നിൽ നിന്ന് ധീരതയോടെ നയിച്ചത് അൽപ് അർസലാനായിരുന്നു.അങ്ങനെയാണ് അനാത്തോലിയ എന്ന പുരാതന മഹാ നഗരം ഇസ്ലാം പുൽകിയത്.
0 അഭിപ്രായങ്ങള്‍