കഥ പറയുന്ന അംറുബ്നുൽ ആസ്വ് മസ്ജിദ്

അംറുബ്നുൽ ആസ്വ് മസ്ജിദ് തൻ്റെ ചരിത്രം  ചുരുക്കി പറയുകയാണ്;

ഞാൻ ഈജിപ്തിൻ്റെ തലസ്ഥാനമായ കൈറോയിലാണ് നിലകൊള്ളുന്നത്.ഈജിപ്തിലെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും ആദ്യ അല്ലാഹുവിൻ്റെ ഭവനമായിട്ടാണ് ചരിത്രം എന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.


"താജുൽ ജവാമിഅ", "അൽ ജാമിഉൽ അതീഖ്" എന്നീ പേരുകളിലും ഞാൻ അറിയപ്പെടുന്നു.

നൂറ്റാണ്ടുകളോളം ഈജിപ്തിൽ മുസ്ലിംകൾ സംഗമിക്കൽ എൻ്റെ പുറംഭാഗത്തായിരുന്നു. എന്തിനേറെ,അംറുബനുൽ ആസ്വിൻ്റെ ഭരണസിരാകേന്ദ്രം ഞാനായിരുന്നു.


ലോകത്തുള്ള മറ്റു പളളികളേക്കാൾ എനിക്ക് അഭിമാനിക്കാനും അഹങ്കരിക്കാനും നിരവധി കാരണങ്ങൾ ചരിത്രത്തിൽ നിങ്ങൾക്ക് കാണാം.

നിരവധി സ്വഹാബികൾ എൻ്റെ നിർമ്മാണത്തിൽ പങ്കെടുക്കുകയുണ്ടായി.അവരുടെ തിരുകരങ്ങൾ എന്നെ സ്പർശിക്കുകയുണ്ടായി.സ്വർഗത്തിലെ തൻ്റെ സ്വീറ്റ് ഈ ലോകത്ത് വെച്ച് തന്നെ ഉറപ്പിച്ച സുബൈർ ബിൻ അവ്വാം അക്കൂട്ടത്തിലുണ്ട്.

ഉബാദത്ത് ബിൻ സ്വാമിത്ത് എൻ്റെ നിർമ്മാണ പ്രക്രിയയിൽ പങ്കെടുത്തിട്ടുണ്ട്.

നിരവധി സ്വഹാബികളുടെ 'ഇരിപ്പിടങ്ങൾ ' എൻ്റെ ശരീരത്തിൽ നിങ്ങൾക്ക് കാണാം.


ഇമാം ശാഫിഈ, ഇസ്സ് ബിൻ അബ്ദിസ്സലാം, ഇബ്നു ഹജർ അസ്ഖലാനി തുടങ്ങി വിഖ്യാത പണ്ഡിതരായ ഇമാമുകൾ എൻ്റെ ചുമലിലിരുന്നാണ് 'ദർസ്' നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍