അബ്ദുറഹ്മാൻ അൽ സൂഫി: ഗോളശാസ്ത്ര ലോകത്തെ അതുല്യ പ്രതിഭ

അബ്ദുറഹ്മാൻ അൽ സൂഫിയുടെ കണ്ടെത്തൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുന്ന രീതിയെ തന്നെ മാറ്റിമറിച്ചു. അക്കാരണത്താൽ ചന്ദ്രനിലെ ഗർത്തം "അസോഫി", ചെറിയ ഗ്രഹം "12621 അൽസുഫി" എന്നിവ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.


AC 964-ൽ അൽ-സൂഫി "Book of fixed Stars  (كتاب صور الكواكب)" പ്രസിദ്ധീകരിച്ചു. ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട മധ്യകാല അറബി ഗ്രന്ഥങ്ങളിലൊന്നാണ് ഈ പുസ്തകം.നക്ഷത്ര കോർഡിനേറ്റുകളും മാഗ്നിറ്റ്യൂഡ് എസ്റ്റിമേറ്റുകളും വിശദമായ നക്ഷത്ര ചാർട്ടുകളും വിപുലമായ നക്ഷത്ര കാറ്റലോഗ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നുണ്ട്.


ആൻഡ്രോമിഡയിലെ താരാഗണത്തിൻ്റെ നെബുലോസിറ്റിയെക്കുറിച്ച് തന്റെ നക്ഷത്രഗണങ്ങളുടെ പുസ്തകത്തിൽ വിവരിച്ച ആദ്യത്തെ ജ്യോതിശാസ്ത്രജ്ഞനാണ് അൽ-സൂഫി. നക്ഷത്രസമൂഹത്തെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങളിൽ അദ്ദേഹം പരാമർശിച്ച നൂറിലധികം പുതിയ നക്ഷത്രങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു. ഓരോ രാശിയ്ക്കും, ഓരോ നക്ഷത്രങ്ങളെയും കുറിച്ച് അദ്ദേഹം വിശദമായ ചർച്ച നടത്തി.


ഷിറാസ് നഗരത്തിൽ ഒരു സുപ്രധാന നിരീക്ഷണാലയം നിർമ്മിക്കുന്നതിലും നക്ഷത്രദൂരമാപകയന്ത്രം,ആകാശഗോളങ്ങൾ തുടങ്ങിയ നിരവധി ജ്യോതിശാസ്ത്ര ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും അദ്ദേഹം മഹത്തായ സംഭാവന നൽകി.


അദ്ദേഹത്തിന്റെ സ്വാധീനം 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ചരിത്രത്തിലുടനീളം പ്രതിഫലിച്ചച്തായി നമുക്ക് കാണാനാകും.പ്രശസ്ത തിമൂറിഡ് രാജാവും ജ്യോതിശാസ്ത്രജ്ഞനുമായ ഉലുഗ് ബേഗ് (D.1449) ഉൾപ്പെടെ അദ്ദേഹത്തിന് തൊട്ടുപിന്നാലെ വന്ന മറ്റ് നിരവധി ജ്യോതിശാസ്ത്രജ്ഞരും അദ്ദേഹത്തിന്റെ കൃതികൾ വിശദമായി പഠിക്കുകയും തങ്ങളുടെ കണ്ടുപിടുത്തങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഉപയോഗിക്കുകയും ചെയ്തിരുന്നു.


ഒരു സഹസ്രാബ്ദത്തിനു ശേഷവും അൽ-സൂഫിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങളും വിശദമായ പഠനങ്ങളും   ഇപ്പോഴും നമ്മൾ ചർച്ച ചെയ്യുന്നത് അദ്ധേഹത്തിൻ്റെ മാറ്റ്കൂട്ടുന്ന കാര്യം തന്നെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍