1995, ജൂലൈ 11നായിരുന്നു ബോസ്നിയൻ യുദ്ധ വേളയിൽ സ്രെബ്രെനിക്ക പട്ടണത്തിൽ ബോസ്നിയൻ മുസ്ലീങ്ങളുടെ വംശഹത്യ ആരംഭിച്ചത്.ഹോളോകോസ്റ്റിന് ശേഷം യൂറോപ്പിൽ നടന്ന കൂട്ടക്കൊലയുടെ ഏറ്റവും മോശമായ എപ്പിസോഡായിരുന്നു അത്.
കമാൻഡർ റാറ്റ്‌കോ മ്ലാഡിക് ('ബോസ്‌നിയയിലെ കശാപ്പ്കാരൻ എന്ന പേരിൽ എന്നറിയപ്പെടുന്ന) സ്രബ്രനിക്ക പട്ടണം പിടിച്ചടക്കുകയും കുട്ടികളടക്കം ആയിരക്കണക്കിന് ആളുകളെ കശാപ്പ് ചെയ്യുകയും ചെയ്തതോടെയാണ് ബോസ്‌നിയൻ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം ആരംഭിച്ചത്. 10-11 ദിവസങ്ങൾക്കുള്ളിൽ 8,000-ലധികം ബോസ്നിയൻ മുസ്ലീങ്ങളെ കൊന്നൊടുക്കി. കൊലപാതകങ്ങൾക്ക് പുറമേ, 20,000-ത്തിലധികം സാധാരണക്കാരെ പ്രദേശത്തുനിന്ന് പുറത്താക്കുകയും ചെയ്തു.
നെതർലാൻഡ്‌സിന്റെ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്രസഭയുടെ സമാധാന സേന ഈ കൊലപാതകങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു.അവിടെ നിരവധി ബോസ്‌നിയൻ മുസ്‌ലിംകൾ ഇത് ഒരു സുരക്ഷിത മേഖലയാണെന്ന് വിശ്വസിച്ച് അഭയം തേടിയിരുന്നു.
ഈ യുഎൻ സമാധാന ദൗത്യത്തിന്റെ പരാജയങ്ങൾ വളരെ വലുതാണെന്ന് ചില ഗവേഷകർ പറയുന്നു.അത് ബോസ്നിയൻ മുസ്ലീങ്ങളെ സംരക്ഷിച്ചില്ല എന്ന് മാത്രമല്ല, ചില സന്ദർഭങ്ങളിൽ, അവർ കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് ബോസ്നിയൻ മുസ്ലിലിംകളെ ബോസ്നിയൻ സെർബ് സേനയ്ക്ക് യുഎൻ രക്ഷാ സേന കൈമാറുകയുണ്ടായി.
ക്രൂരതകൾക്കും കൊലപാതകങ്ങൾക്കും വിധേയരായത് ശിശുക്കളും ആൺകുട്ടികളും പുരുഷന്മാരും മാത്രമല്ല. കൂട്ടക്കൊലയിൽ സ്ത്രീകൾക്കെതിരായ വ്യാപകമായ കുറ്റകൃത്യങ്ങളുണ്ടായി.അവിടെ പെൺകുട്ടികളും സ്ത്രീകളും അക്രമത്തിനും ബലാത്സംഗത്തിനും വിധേയരായി.
കൂട്ടക്കൊലയ്ക്ക് ശേഷം, പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ഇരകൾ തങ്ങളുടെ സാക്ഷിമൊഴികളിൽ, തങ്ങളുടെ മുന്നിൽ നടക്കുന്ന അക്രമങ്ങൾ സൈന്യം കണ്ടിട്ടും യുഎൻ സേനയിൽ നിന്ന് ഒരു സംരക്ഷണവും നൽകിയിട്ടില്ലെന്ന് പറഞ്ഞിരുന്നു.
ബോസ്‌നിയൻ സെർബ് സൈന്യം ബോസ്‌നിയൻ മുസ്‌ലിംകളെ സ്വന്തം ശവക്കുഴി കുഴിക്കാൻ നിർബന്ധിക്കുകയും പിന്നീട് അവരെ വെടിവെച്ച് കൊല്ലുകയും ചെയ്‌തതെങ്ങനെയെന്ന് അതിജീവിച്ചവർ വിവരിച്ച സാക്ഷ്യപത്രങ്ങളുമുണ്ട്.
0 അഭിപ്രായങ്ങള്‍