മൗലാന മാലിക് ഇബ്രാഹിം: ജാവയിലെ മാലിക് ദീനാർ

 ഇന്തോനേഷ്യയിലെ ജാവയിലെ ഗ്രെസിക്കിലുള്ള 'മഗ് രിബിലെ മാലാന ' എന്ന പേരിൽ



അറിയപ്പെടുന്ന മൗലാന മാലിക് ഇബ്രാഹിമിന്റെ ശവകുടീരത്തിന്റെ ഫോട്ടോകളാണിത്.

അദ്ദേഹം മുഹമ്മദ് നബിയുടെ പരമ്പരയിലാണ് പിറന്നത്.. മജാപഹിത് രാജ്യം നിലനിന്നിരുന്ന ജാവയിൽ ആദ്യമായി ഇസ്ലാം പ്രചരിപ്പിച്ചത് ഇദ്ധേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു.അദ്ധേഹം ഒരു വ്യാപാരികൂടിയായിരുന്നു. അദ്ദേഹം എവിടെ നിന്നാണ് ജാവയിലേക്ക് വന്നതെന്ന് വ്യക്തമല്ല.ഒരുപക്ഷേ ഇറാനിൽ നിന്നാകാനാണ് സാധ്യത.ഹിജ്റ 1419-ൽ അദ്ദേഹം മരിച്ചു.


മൗലാന മാലിക് ഇബ്രാഹിം കിഴക്കൻ ജാവയിലാണ് ഇസ്ലാം പ്രചരിപ്പാക്കാൻ തുടങ്ങിയത്. അദ്ദേഹം മന്യാറിൽ ആദ്യത്തെ പള്ളി സ്ഥാപിച്ചു. ജാവയിൽ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു ജാതി വ്യവസ്ഥക്ക് വിരുദ്ധമായി എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുന്ന ഇസ്ലാമിക രീതി നിരവധി ആളുകളുടെ ഹൃദയം കവർന്നെടുക്കാൻ കാരണമായി.അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഔന്നത്യം കാരണം പ്രാദേശിക രാജകുടുംബങ്ങൾ  അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍