ഖാലിദ് ബിൻ വലീദും ഹുർമുസും
ദാത്ത് സലാസിൽ (ചങ്ങലകളുടെ യുദ്ധം)യുദ്ധത്തിൽ പേർഷ്യക്കാരുടെ എണ്ണം 40,000-ത്തിലധികം എണ്ണമായിരുന്നെങ്കിൽ മുസ്ലീങ്ങളുടെ എണ്ണം 18,000 മാത്രമായിരുന്നു.എന്നിട്ടും പേർഷ്യക്കാർ ഓടിപ്പോകാതിരിക്കാൻ ഇരുമ്പ് ചങ്ങലകൊണ്ട് സ്വയം ബന്ധിച്ചുപ്പിച്ചിരുന്നുവത്രെ…!!!
ഖാലിദ് ഇബ്നുൽ വലീദ് മുസ്ലീം സൈന്യത്തിന്റെ കമാൻഡറും ഹുർമുസ് പേർഷ്യൻ സൈന്യത്തിന്റെ കമാൻഡറുമായിരുന്നു.
ആചാരങ്ങൾ അനുസരിച്ച് നേതാവ് കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്താൽ യുദ്ധം അവസാനിച്ചുവെന്ന് പേർഷ്യക്കാർ വിശ്വസിച്ചു.
ഖാലിദ് ബിൻ വലീദിനെ കൊല്ലാൻ ഹുർമുസ് ആഗ്രഹിച്ചു.അങ്ങനെ ഇസ്ലാമിക സൈന്യം അവന്റെ വിശ്വാസപ്രകാരം ഓടിപ്പോകും.
രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി.
ഹുർമുസ് കുതിരയിൽ നിന്നിറങ്ങി ഖാലിദിനെ ഒരു ദ്വന്ദ്വയുദ്ധത്തിന് വിളിച്ചു.ഖാലിദ് കുതിരപ്പുറത്ത് നിന്ന് ഹുർമുസിൻ്റെ അടുക്കലേക്ക് കുതിച്ചു.
എന്നാൽ അൽ ഖഅഖാഅ തന്റെ വാളെടുത്തു.ഏത് അടിയന്തിര കാര്യത്തിനും തയ്യാറായി തൻ്റെ കുതിരപ്പുറത്ത് കയറിനിന്നു.
അവർക്കിടയിൽ ദ്വന്ദ്വയുദ്ധം ആരംഭിച്ചപ്പോൾ ഹോർമുസ് തിരഞ്ഞെടുത്ത പത്ത് പേർഷ്യൻ സൈനികർഖാലിദിനെ ആക്രമിച്ചു.എന്നാൽ അൽ ഖഅഖഅ തന്റെ അറേബ്യൻ കുതിരയുമായി യുദ്ധക്കളത്തിലേക്ക് പറന്നു.അഞ്ച് കുതിരപ്പടയാളികളെ മിന്നലാക്രമണത്തിൽ കൊല്ലുകയും ബാക്കിയുള്ളവർ ഓടിപ്പോകുകയും ചെയ്തു.
ഖാലിദ് തൻ്റെ എതിരാളിയെ കീഴടക്കുകയും കഴുത്തിൽ പിടിച്ച് അവനോട് പറഞ്ഞു:
"യുദ്ധക്കളത്തിൽ മരിക്കാൻ നിങ്ങൾ യോഗ്യനല്ല, കാരണമത് ബഹുമാനത്തിന്റെ മരണമാണ്. നിങ്ങൾക്ക് ബഹുമാനം അറിയില്ല."
പിന്നെ ഖാലിദ് ഹുർമുസിനെ തൻ്റെ വാളിൻ്റെ ഇരയാക്കി.ഈ യുദ്ധത്തിൽ പേർഷ്യക്കാർ പരാജയപ്പെട്ടു.
📚 താരിഖ് ദിമഷ്ഖ്- ഇബ്നു
അസാകിർ
📚 അൽ-ബിദായ വൽ-നിഹായ- ഇബനു കസീർ
0 അഭിപ്രായങ്ങള്‍