ഇന്ത്യൻ ഏവിയേഷനിലെ മുസ്ലീം സ്ത്രീകൾ
ഇന്ത്യയുടെ ഏവിയേഷൻ ചരിത്രത്തിൽ പല പെൺ പൈലറ്റുമാരെയും നമുക്ക് കാണാനാകും.പക്ഷെ, ചരിത്രത്തിൻ്റെ ശവക്കല്ലറകൾക്കുള്ളിൽ അത്തരത്തിലുള്ള പല പേരുകളും അടക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. വളരെക്കാലമായി നഷ്ടപ്പെട്ട ആ പേരുകൾ നിങ്ങളിലേക്ക് കൊണ്ടുവരികയാണിവിടെ.
നിങ്ങൾ ഇന്ത്യൻ വനിതാ പൈലറ്റുമാരുടെ പേരുകൾ തിരയാൻ ശ്രമിച്ചാൽ, സാറ ഹമീദ് അഹമ്മദ്, ഇറാം ഹബീബ്, സയീദ ഫാത്തിമ തുടങ്ങിയ സമീപകാല പേരുകൾ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.
എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യ മൂന്ന് മുസ്ലിം വനിതാ പൈലറ്റുമാരെ കണ്ടിട്ടുണ്ട് എന്നതാണ് സത്യം - ആബിദ സുൽത്താൻ, ബീഗം ഹിജാബ് ഇംതിയാസ് അലി, സീനത്ത് ഹാറൂൺ റഷീദ്.
അബിദ സുൽത്താൻ
ഭോപ്പാൽ നാട്ടുരാജ്യത്തിലെ അവസാന നവാബ് ഹമീദുള്ള ഖാൻ എന്നറിയപ്പെടുന്ന ഹാജി നവാബ് ഹാഫിസിന്റെ മൂത്ത മകളായിരുന്നു ആദ്യ ഇന്ത്യൻ മുസ്ലീം വനിതാ പൈലറ്റായ ആബിദ സുൽത്താൻ.
1913 ഓഗസ്റ്റിൽ ജനിച്ച ആബിദ 88-ാം വയസ്സിൽ 2002 മെയ് മാസത്തിൽ അന്തരിച്ചു.
ചെറുപ്പം മുതലേ, അവൾ വിമാനം പറത്തുന്നത് അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു.1920 കളുടെ അവസാനത്തിൽ വിമാനം പറത്താനുള്ള ലൈസൻസ് വിജയകരമായി നേടിയതോടെ അവളുടെ സ്വപ്നം യാഥാർത്ഥ്യമായി.
അതോടെ അവൾ ആദ്യത്തെ വനിതാ ഇന്ത്യൻ പൈലറ്റായി. ബോംബെ ഫ്‌ളൈയിംഗ് ക്ലബ്ബിൽ നിന്നും കൽക്കട്ട ഫ്‌ളൈയിംഗ് ക്ലബ്ബിൽ നിന്നും ആബിദ വിമാനം പറത്താനുള്ള പരിശീലനം നേടി.അവളുടെ ഒഴിവു സമയങ്ങളിൽ കാറുകൾ ഓടിക്കാനും വേട്ടയാടാനും അവൾ ഇഷ്ടപ്പെട്ടിരുന്നു.
ആബിദ സുൽത്താന് സാജിദ സുൽത്താൻ, റാബിയ സുൽത്താൻ എന്നീ രണ്ട് ഇളയ സഹോദരിമാരുണ്ടായിരുന്നു.
മൂത്തവളായതിനാൽ ആബിദ തന്റെ പിതാവിന്റെ സിംഹാസനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കുർവായ് സംസ്ഥാനത്തിന്റെ ഭരണാധികാരി നവാബ് മുഹമ്മദ് സർവാർ അലി ഖാനെ വിവാഹം കഴിച്ച ആബിദ പിന്നീട് 1950-ൽ പാക്കിസ്ഥാനിലേക്ക് കുടിയേറി.
ആബിദ തന്റെ സിംഹാസനം ഉപേക്ഷിച്ചതിനാൽ, 1960-ൽ അവരുടെ പിതാവ് ഹമീദുള്ള ഖാന്റെ മരണശേഷം അവളുടെ മധ്യ സഹോദരി സാജിദ സുൽത്തത്ത് അനന്തരാവകാശിയായി.
പാകിസ്ഥാനിൽ ആബിദ വിദേശകാര്യ ഡിപ്പാർട്ട്മെൻ്റിൻ്റെ സേവനത്തിൽ ചേർന്നു. അവരുടെ മകൻ ഷഹരിയാർ ഖാൻ പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറിയും പിന്നീട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനുമായിരുന്നു.
മറുവശത്ത്, ഇന്ത്യയിൽ സാജിദ സുൽത്താൻ ക്രിക്കറ്റ് താരം ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയെ വിവാഹം കഴിക്കുകയും മൻസൂർ അലി ഖാൻ പട്ടൗഡി എന്ന മകന് ജനനം നൽകുകയും ചെയ്തു.
സെയ്ഫ് അലി ഖാന്റെ സ്വന്തം മുത്തശ്ശിയുടെ സഹോദരിയായിരുന്നു ആദ്യത്തെ ഇന്ത്യൻ വനിതാ മുസ്ലീം പൈലറ്റ് ആബിദ സുൽത്താൻ എന്ന് ഇപ്പോൾ മനസ്സിലായിക്കാണും.
ആദ്യത്തെ ഇന്ത്യൻ മുസ്ലീം വനിതാ പൈലറ്റിനെക്കുറിച്ച് പറയുമ്പോൾ ചർച്ച ചെയ്യേണ്ട മറ്റൊരു പേര് ബീഗം ഹിജാബ് ഇംതിയാസ് അലിയുടെതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതാ പൈലറ്റായിരുന്നു അവരെന്ന് പറയപ്പെടുന്നു. വിവാഹിതയായിട്ടും ഒരു മകളുണ്ടായിട്ടും അവളുടെ സ്വപ്നം യാഥാർത്ഥമാക്കുന്നത് വരെ അവൾ കഠിന പ്രയത്നം നടത്തി.
ഹിജാബ് ഒരു മികച്ച എഴുത്തുകാരികൂടിയായിരുന്നു. ഒന്നിലധികം കഥകൾ എഴുതിയ അവർ തഹ്‌സീബ്-ഇ-നിസ്‌വാൻ എന്ന മാസികയുടെ എഡിറ്ററായി തുടർന്നു. ഹൈദരാബാദിലെ ഒരു കുലീന കുടുംബത്തിൽപ്പെട്ട ബീഗം ഹിജാബ് അക്കാലത്തെ പ്രശസ്ത ഉറുദു എഴുത്തുകാരനായ ഇംതിയാസ് അലി താജിനെ വിവാഹം കഴിച്ചു.
സീനത്ത് ഹാറൂൺ റഷീദ്
സാമ്പത്തിക ശാസ്ത്രത്തിൽ മുസ്‌ലിംകളുടെ പങ്ക് വികസിപ്പിക്കുന്നതിലും നിർവചിക്കുന്നതിലും വലിയ സംഭാവന നൽകിയ ബ്രിട്ടീഷ് ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായ സർ അബ്ദുല്ല ഹാറൂണിന്റെ മകൾ സീനത്ത് ഹാറൂൺ റഷീദ് 1928 ൽ ജനിച്ച് 2017 ൽ അന്തരിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ പൈലറ്റുമാരിൽ ഒരാളായ അവർ 1951 ന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയൻ വനിതാ പൈലറ്റുമാരുടെ ഒരു അസോസിയേഷൻ സംഘടിപ്പിച്ച നാൽപ്പത്തിയൊമ്പത് സ്ത്രീകളിൽ ഒരാളായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും വേർപിരിഞ്ഞതിന് ശേഷം സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്, ഈ പേരുകൾ പണ്ടെങ്ങോ എവിടെയോ നഷ്ടപ്പെട്ടു എന്നതാണ്.
0 അഭിപ്രായങ്ങള്‍