ഫ്രഞ്ച് റിയാലിറ്റി ഷോ താരവും മോഡലുമായ മറൈൻ എൽ ഹിമർ ഇസ്ലാം ആശ്ലേഷിച്ചു.
ഇസ്ലാം പുൽകിയതോടെ തൻ്റെ മനസ്സിൽ സംതൃപ്തിയും സന്തോഷവും നിറഞ്ഞതായി എൽ ഹിമർ ഇൻ്റസ്റ്റയിൽ കുറിച്ചു.
മാസങ്ങൾക്ക് മുമ്പേ എൽ ഹിമർ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെങ്കിലും നവംബർ രണ്ട് ബുധനാഴ്ചവരെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല.
മക്കയിലെ കഅബയുടെ പരിസരത്ത് ഹിജാബ് ധരിച്ച് നിൽക്കുന്ന ചിത്രവും ഒരു പള്ളിയിലെ ശഹാദത്ത് ഉച്ചരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോയും ഒന്നര ദശലക്ഷം ഫോളവേഴ്‌ന്നുള്ള തൻ്റെ ഇൻസ്റ്റയിൽ പങ്കുവെച്ചതോടെ എൽ ഹിമറിൻ്റെ ഇസ്ലാം ആശ്ലേഷണം ലോകമറിയുന്നത്.
"ഈ നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ
ഞാൻ കാണുന്നു ", എൽ ഹിമർ തന്റെ പോസ്റ്റിന് അടിക്കുറിപ്പായി കുറിച്ചു.
താൻ ഏറ്റെടുത്ത തന്റെ ഈ ആത്മീയ യാത്ര തന്നെ അല്ലാഹുവിലേക്ക് നയിക്കുമെന്ന് എൽ ഹിമർ പ്രത്യാശപ്രകടിപ്പിച്ചു.
ഈ യാത്രയിൽ തന്നെ പിന്തുണച്ചതിന് തൻ്റെ ഫോളവേഴ്സിന് എൽ ഹിമർ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
മറ്റൊരു മതത്തിലേക്കുള്ള പരിവർത്തനത്തിൽ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ലെന്നും തന്റെ മനസ്സും ഹൃദയവും ആത്മാവും യോജിപ്പിച്ചതിന്റെ ഫലമായാണ് താൻ ഇസ്ലാം തിരഞ്ഞെടുത്തതെന്ന് മറൈൻ എൽ ഹിമർ വ്യക്തമാക്കുകയുണ്ടായി.
മറൈൻ എൽ ഹിമറിന്റെ പരിവർത്തനത്തെ അവളുടെ അനുയായികൾ പരക്കെ സ്വാഗതം ചെയ്യുകയുണ്ടായി. അവരിൽ വലിയൊരു ഭാഗം ഈ വാർത്തയിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
മൊറോക്കൻ-ഈജിപ്ഷ്യൻ വംശജയായ മറൈൻ എൽ ഹിമർ തെക്കൻ ഫ്രാൻസിലെ ബാർഡക്സിൽ 1993 ജൂലൈയിൽ ജനിച്ചു.അവൾക്ക് ഓഷ്യൻ എൽ ഹിമർ എന്ന ഇരട്ട സഹോദരിയുമുണ്ട്.
0 അഭിപ്രായങ്ങള്‍