ഇസ്ലാലാം സ്വീകരിച്ച അന്താരാഷ്ട്ര സെലിബ്രിറ്റികൾ

 


ഇസ്‌ലാം സുന്ദരമായ മതമാണ്, പ്യൂ റിസർച്ച് റിപ്പോർട്ട് പ്രകാരം ഏറ്റവും വേഗതത്തിൽ വളരുന്ന മതം ഇസ്‌ലാമാണ്. വർഷങ്ങളായി ഇസ്ലാമിനെക്കുറിച്ച് പഠിച്ച് നിരവധിയാളുകൾ ഇസ്ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്.


ആഗോള അംഗീകാരം നേടിയ സെലിബ്രിറ്റികൾ പോലും ഈ സമാധാനപരമായ മതത്തിന്റെ സൗന്ദര്യം കണ്ടു ഒടുവിൽ മറ്റ് വിശ്വാസങ്ങളിൽ നിന്നോ നിരീശ്വരവാദത്തിൽ നിന്നോ ഇസ്‌ലാമിലേക്ക് കടന്നുവരുകയുണ്ടായി.




ഇസ്ലാലാം സ്വീകരിച്ച അന്താരാഷ്ട്ര സെലിബ്രിറ്റികൾ


എ.ആർ. റഹ്മാൻ 



ശ്രദ്ധേയമായ സംഗീത രചനകൾക്ക് പേരുകേട്ട, ഇതിഹാസ ഇന്ത്യൻ സംഗീത നിർമ്മാതാവ്,ഗായകൻ,ഗാന രചയിതാവ് ദിലീപ് കുമാർ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. സൂഫിസത്തിൽ ആകൃഷ്ടയായ  തൻ്റെ അമ്മ ഒരു ഇസ്ലാമിക കുടുംബത്തിൽ പെട്ടവളായിരുന്നെങ്കിലും റഹ്മാൻ ഒരു ഹിന്ദുവായി വളർന്നു.


ഖാദിരി ഇസ്‌ലാമിനെ കണ്ടുമുട്ടിയതിന് ശേഷം തന്റെ അനുജത്തിക്ക് അസുഖം വന്നപ്പോൾ ഇസ്‌ലാമിന്റെ മനോഹരമായ ആദർശങ്ങളിലേക്കും മൂല്യങ്ങളിലേക്കും അദ്ദേഹം ആകർഷിക്കപ്പെട്ടത്. അതിനെത്തുടർന്ന് അദ്ധേഹം താമസിയാതെ തന്റെ വിശ്വാസം പരിവർത്തനം ചെയ്തു.


മുഹമ്മദ് അലി



കാഷ്യസ് ക്ലേയെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?


പ്രശസ്ത ബോക്സിംഗ് ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ മുഹമ്മദ് അലിയാണ് കാഷ്യസ് ക്ലേ. ക്രിസ്ത്യാനിയായിട്ടായിരുന്നു കാഷ്യസ് ക്ലേയുടെ ജനനം.

1962-ൽ, 20-ആം വയസ്സിൽ, ക്ലേ മാൽക്കം എക്സിനെ കണ്ടുമുട്ടി.ആഫ്രിക്കൻ അമേരിക്കക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മതപരമായ പ്രസ്ഥാനമായ നേഷൻ ഓഫ് ഇസ്ലാം എന്ന പ്രസ്ഥാനത്തെ മാൽക്കം അദ്ധേഹത്തെ പരിചയപ്പെടുത്തി.


ഇതിൽ പ്രചോദനം ഉൾക്കൊണ്ട അലി ഉടൻ തന്നെ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തു.


മൈക്ക് ടൈസൺ


ലോകത്തിലെ അനിഷേധ്യ ഹെവിവെയ്റ്റ് ചാമ്പ്യനായ മൈക്ക് ടൈസണും ഇസ്ലാം പുൽകിയ സെലബ്രിറ്റിയാണ്.1992 മുതൽ 1995 വരെ ബലാത്സംഗ കേസിന് ജയിലിൽ കിടന്നിട്ടുണ്ട്. 2010-ൽ മക്കയിലെ വിശുദ്ധ കഅബയ്ക്ക് മുന്നിൽ ഉംറ നിർവഹിക്കുന്ന തന്റെ ഫോട്ടോ ട്വീറ്റ് ചെയ്യുന്നത് വരെ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അദ്ദേഹത്തിന്റെ മതപരിവർത്തനത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ.



ശർമിള ടാഗോർ അക്കാ ബീഗം ആയിഷ സുൽത്താന


ഒരു ഹിന്ദുവായി ജനിച്ച നടി ശർമിള ടാഗോർ  ഇന്ത്യൻ മുസ്ലീം ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുമായി പ്രണയത്തിലായപ്പോൾ ഇസ്ലാം മതം സ്വീകരിച്ചു. 1969-ൽ ഖാനെ വിവാഹം കഴിക്കാൻ അവൾ തൻ്റെ വിശ്വാസം മാറ്റുകയായിരുന്നു.



കരീം അബ്ദുൾ ജബ്ബാർ


ഫെർഡിനാൻഡ് ലൂയിസ് അൽസിൻഡോർ ജൂനിയർ എന്ന പേരുള്ള അമേരിക്കൻ ബാസ്ക്കറ്റ്ബോൾ കളിക്കാരനാണ് പിൽക്കാലത്ത് കരീം അബ്ദുൽ ജബ്ബാറായി മാറിയത്. തന്റെ മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ച് കണ്ടെത്തിയപ്പോഴാണ് 1968-ൽ അദ്ധേഹം ഇസ്‌ലാം സ്വീകരിച്ചത്. യുഎസിലേക്ക് കൊണ്ടുവന്ന മുസ്ലീം അടിമകളിലേക്കാണ്  തന്റെ കുടുംബ വേര് ചെന്നത്തുന്നത് അദ്ധേഹം കണ്ടെത്തി.  



ജാനറ്റ് ജാക്സൺ


ഇതിഹാസ ഗായകൻ മൈക്കിൾ ജാക്‌സണിന്റെ സഹോദരിയും പ്രശസ്ത നടിയും ഗായികയുമായ ജാനറ്റ് ജാക്‌സൺ തന്റെ കാമുകനായ വിസാം അൽ മനയെ വിവാഹം കഴിക്കുന്നതിനായി 2013-ൽ ഇസ്‌ലാം മതം സ്വീകരിച്ചു. ഖത്തർ ആസ്ഥാനമായുള്ള ശതകോടീശ്വരനും സംരംഭകനുമായിരുന്നു വിസാം അൽ മന. വിവാഹബന്ധം സ്ഥാപിച്ചതിന് ശേഷം ജാക്‌സൺ വിനോദ വ്യവസായത്തിൽ അവൾ നിന്നും വിരമിച്ചു. വിനോദ വ്യവസായത്തിൽ നിന്ന് താൻ ക്ഷീണിതയാണെന്നും  ഒളിഞ്ഞുനോക്കുന്ന പാപ്പരാസികളിൽ നിന്ന് കുറച്ച് സ്വകാര്യത ആവശ്യമാണെന്നും അവൾ ലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു.


ഡേവ് ചാപ്പല്ലെ


യുഎസിലെ ഹാസ്യ പ്രതിഭയും ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാൻഡ്-അപ്പ് ഹാസ്യനടന്മാരിൽ ഒരാളുമായ ഡേവിഡ് ചാപ്പൽ 1998-ൽ ഇസ്‌ലാം മതം സ്വീകരിച്ചു. നേഷൻ ഓഫ് ഇസ്‌ലാമിന്റെ സ്വാധീനത്തിൽ ഇസ്‌ലാം സ്വീകരിച്ച തൻ്റെ സഹോദരനിൽ നിന്നുള്ള പ്രചോദനത്തിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ ഇസ്‌ലാമിലേക്കുള്ള പരിവർത്തനം.ഇസ്ലാം മത വിശ്വാസിയായിരുന്ന തൻ്റെ സുഹൃത്ത് സലീമും അദ്ധേഹത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.



ധർമ്മേന്ദ്രയും ഹേമമാലിനിയും


മുൻകാല ബോളിവുഡ് ദമ്പതികളായ ധർമ്മേന്ദ്രയും ഹേമമാലിനിയും വിവാഹിതരാകാൻ വേണ്ടി 1979-ൽ ഇസ്ലാം മതം സ്വീകരിച്ചു. ഷോഹ്ലേയുടെ ഷൂട്ടിങ്ങിനിടെ മാലിനിയുമായി പ്രണയത്തിലായപ്പോൾ ധർമേന്ദ്ര പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്നു. ഹിന്ദു നിയമങ്ങൾ രണ്ടാം വിവാഹം അനുവദിക്കാത്തതിനാൽ, ധർമേന്ദ്രയും ഹേമമാലിനിയും ഇസ്ലാം മതം സ്വീകരിക്കുകയും അവരുടെ പേരുകൾ ഐഷാ ബി ആർ. ചക്രവർത്തി, ദിലാവർ ഖാൻ കേവൽ കൃഷ്ണൻ എന്നിങ്ങനെ മാറ്റുകയും ചെയ്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍