സമസ്തയുടെ പ്രഥമ പ്രസിഡണ്ട് ആരാണ്?
സയ്യിദ് അബ്ദുറഹ്മാൻ ബാല അലവി വരക്കൽ മുല്ലക്കോയ തങ്ങൾ
എത്ര വർഷക്കാലമാണ് വരക്കൽ മുല്ലക്കോയ തങ്ങൾ സമസ്തയുടെ പ്രസിഡണ്ട് ആയത് ?
6 വർഷക്കാലം
സമസ്തയുടെ പ്രഥമ ജനറൽ സെക്രട്ടറി ആരായിരുന്നു ?
പള്ളി വീട്ടിൽ മുഹമ്മദ് മുസ്ലിയാർ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിതമായതെന്നാണ് ?
1926 ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ ചേർന്ന വിപുലമായ കൺവെൻഷനിൽ വെച്ച്
സമസ്ത രൂപീകരണ കൺവെൻഷനിൽ അധ്യക്ഷത വഹിച്ചതാര് ?
സയ്യിദ് ഹാഷിം ചെറി കുഞ്ഞിക്കോയ തങ്ങൾ
പി വി മുഹമ്മദ് മുസ്‌ലിയാർ എത്ര വർഷക്കാലം സമസ്തയുടെ സെക്രട്ടറിയായി സേവനം ചെയ്തു ?
24 വർഷം (1926 മുതൽ 1950 വരെ)
സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആര് ?
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
സമസ്തയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ആര് ?
പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ
ഏറ്റവും കൂടുതൽ കാലം സമസ്തയുടെ പ്രസിഡണ്ട് പദവി അലങ്കരിച്ച പണ്ഡിതൻ ?
കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ (26 വർഷം)
ഏറ്റവും കൂടുതൽ കാലം സമസ്തയുടെ ജനറൽ സെക്രട്ടറിയായ പണ്ഡിതൻ ?
ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ
സമസ്ത രജിസ്റ്റർ ചെയ്തതെന്ന്?
1934 നവംബർ 14
സമസ്തയുടെ പ്രഥമ സമ്മേളനം നടന്നത് എന്ന് ? എവിടെ വെച്ച് ?
1927, താനൂരിൽ വെച്ച്
സമസ്തയുടെ അറുപതാം വാർഷിക മഹാസമ്മേളനം നടന്നതെന്ന് ? എവിടെ വെച്ച് ?
1985 ഫെബ്രുവരി 1, 2, 3 കോഴിക്കോട്
സമസ്തയുടെ പ്രഥമ കീഴ്ഘടകം
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്
സമസ്തയുടെ പ്രഥമ പ്രസിദ്ധീകരണം
അൽ ബയാൻ
സമസ്തയുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ പ്രഥമ സ്ഥാപനം
പട്ടിക്കാട് ജാമിഅ നൂരിയ
ജാമിഅ നൂരിയ സ്ഥാപിതമായതെന്നാണ്
1962 സെപ്റ്റംബർ 15ന്
സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ
എസ് വൈ എസ് (സുന്നി യുവജന സംഘം)
ത്രിവർണ്ണ പതാകയ്ക്ക് സമസ്ത അംഗീകാരം നൽകിയതെന്ന് ?
1963 ഡിസംബർ 9 ന്
സമസ്തക്ക് കീഴിലെ വിദ്യാർത്ഥി സംഘടന
എസ് കെ എസ് എസ് എഫ്
എസ് കെ എസ് എസ് എഫ് രൂപം കൊള്ളുന്നത്
1989
സമസ്ത മുശാവറയുടെ പ്രഥമ അധ്യക്ഷൻ
വരക്കൽ മുല്ലക്കോയ തങ്ങൾ
സമസ്ത മുശാവറയുടെ കീഴിൽ ഫത് വ കമ്മിറ്റി നിലവിൽ വന്നതെന്ന് ?
1963 ഡിസംബർ മാസത്തിൽ
ഫത് വ കമ്മറ്റിയുടെ പ്രഥമ കൺവീനർ ആരായിരുന്നു ?
കോട്ടുമല അബൂബക്കർ മുസ്‌ലിയാർ
40 അംഗങ്ങൾ അടങ്ങുന്ന സമസ്തയുടെ പരമോന്നത ഭരണസമിതി ഏതാണ് ?
മുശാവറ
കേസ് കാരണം മുശാവറ യോഗം നിർത്തിവെക്കേണ്ടി വന്ന കരിദിനം എന്ന് ?
1988 നവംബർ 19
സമസ്തക്കെതിരെ കൊടുത്ത കേസിൽ ഒന്നാംപ്രതിയായി രേഖപ്പെടുത്തിയത് ആരെ ?
പ്രസിഡണ്ട് കണ്ണയ്യത്ത് അഹ്മദ് മുസ്ലിയാർ
സമസ്തക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും വ്യക്തികൾക്ക് സ്വേഷടപ്രകാരം രാഷ്ട്രീയത്തിൽ അംഗത്വം നേടാമെന്നും തീരുമാനമെടുത്തതെന്ന് ?
1979 ജൂലൈ 28
സമസ്തക്ക് കീഴിൽ സ്ഥാപിതമായ പ്രഥമ മദ്രസ ?
ബയാനുൽ ഇസ്ലാം മദ്രസ പുതുപ്പറമ്പ്
ഉലമാക്കളിലെ സൂര്യൻ (ശംസുൽ ഉലമ) എന്നറിയപ്പെട്ട മഹാൻ ?
ഇ.കെ അബൂബക്കർ മുസ്‌ലിയാർ
സന്നി തറവാട്ടിലെ കാരണവർ എന്ന അപരനാമം കരസ്ഥമാക്കിയ മഹാൻ ?
കെ വി കൂറ്റനാട് ഉസ്താദ്
സമസ്തയുടെ ഉരുക്കു മനുഷ്യനാര്?
പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
സമസ്തയുടെ കമ്പ്യൂട്ടർ എന്ന പേരിൽ അറിയപ്പെട്ടത് ആര് ?
എം എം ബഷീർ മുസ്ലിയാർ
റഈസുൽ മുഹഖിഖീൻ എന്ന പേരിൽ പ്രശസ്തനായതാര് ?
കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ
0 അഭിപ്രായങ്ങള്‍