ലൈലത്തുൽ ഖദ്റിൻ്റെ രാത്രി അജ്ഞാതമാണെങ്കിൽ
അറഫാ ദിനം ഏവർക്കും അറിയപ്പെട്ടതാണ്,
ലൈലത്തുൽ ഖദ്റിൻ്റെ രാവിൽ മലക്കുകൾ ഇറങ്ങുന്നുവെങ്കിൽ
അറഫാ ദിനത്തിൽ സർവ്വശക്തനായ അല്ലാഹു തന്നെ ഇറങ്ങിവരുന്നു,
അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനോട് കൂടുൽ ചോദിക്കുക,
ഏറ്റവും നല്ല പ്രാർത്ഥന അറഫാ ദിനത്തിലെ പ്രാർത്ഥനയാണ്,
അറഫാ ദിനം ദൈവിക ദാനങ്ങളുടെ ദിവസമാണ്, ആ ദിനത്തിൽ അല്ലാഹുവിനോട് ചോദിക്കുന്നതിൽ പിശുക്ക് കാണിക്കണ്ട.
സ്വഹാബികൾ - അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു - അറഫാ ദിനത്തിലേക്ക് അവരുടെ പ്രാർത്ഥനയെ നീക്കിവെക്കുമായിരുന്നു, കാരണം, ആ ദിനത്തിലെ പ്രാർത്ഥനക്ക് ഉത്തരമുണ്ടല്ലോ.
ഇമാം ഔസാഇ -അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ- പറയുന്നു:
"അറഫാ ദിനത്തിലേക്ക് പ്രാർത്ഥനകൾ നീട്ടിവെക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്, "
അല്ലാഹുവിന്റെ തിരുദൂതർ - അല്ലാഹുവിന്റെ പ്രാർത്ഥനയും സമാധാനവും അവരിൽ ഉണ്ടാകട്ടെ, പറഞ്ഞു:
ഏറ്റവും നല്ല പ്രാർത്ഥന അറഫാ ദിനത്തിലെ പ്രാർത്ഥനയാണ്,
ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും പറഞ്ഞതിൽ ഏറ്റവും നല്ല വാക്ക് ;
لا إله إلا الله وحـده
لا شريـك له ،له الملك و له الحمـد و هو على كل شيء قديـر
എന്നാകുന്നു (തുർമുദി).
1 അഭിപ്രായങ്ങള്‍
Ith enikkoru puthiya arivaayirunnu
മറുപടിഇല്ലാതാക്കൂIniyum puthiya Arivinaayi Ee blog munnot pokatte enn njan agrahikunnu🙂