ഒരു പെരുന്നാൾ ദിനം,
പ്രജകൾ രാജക്കൊട്ടാരത്തിലേക്കൊഴുകി, അവിടെയാണ് ഉമർ ബിൻ അബ്ദിൽ അസീസുള്ളത്.
രാജാവിനെ അഭിവാദ്യം ചെയ്യുകയാണ് ലക്ഷ്യം.
മുതിർന്നവർ അഭിവാദ്യം ചെയ്തുമടങ്ങി.
ഇനിയുള്ളത് കുട്ടികളാണ്.
കുട്ടികൾ രാജകൊട്ടാരത്തിലേക്ക് പ്രവേശിച്ചു. കുട്ടത്തിൽ ഉമർ ബിൻ അബ്ദിൽ അസീസിൻ്റെ മകനുമുണ്ട്.
എല്ലാവരും പുത്തനുടുപ്പാണ് ധരിച്ചിരുന്നത്. ഉമറിൻ്റെ മകൻ മാത്രം നുരുമ്പിയ പഴയ വസ്ത്രം ധരിച്ചിരിക്കുന്നു.
ഇക്കാഴ്ച്ച കണ്ട് ഉമർ ബിൻ അബ്ദിൽ അസീസ് പൊട്ടിപ്പൊട്ടി കരഞ്ഞു. തൻ്റെ മകൻ മാത്രം നുരുമ്പിയ, പഴയ വസ്ത്രം ധരിച്ചിരിക്കുന്നു. അവൻ്റെ ഹൃദയം നൊമ്പരപ്പെടുന്നുണ്ടാകുമല്ലോ.
ഇതുകണ്ട് മകൻ ചോദിച്ചു:
ബാപ്പ എന്തിനാണ് കരയുന്നത് ?
മകനേ... നീ മാത്രമാണ് ഇക്കൂട്ടത്തിൽ പഴയ വസ്ത്രം ധരിച്ചിരിക്കുന്നത്, നിൻ്റെ കൂട്ടുകാരെല്ലാം പുത്തനുടുപ്പാണല്ലോ ഉടുത്തിരിക്കുന്നത്. നിൻ്റെ ഹൃദയം പൊട്ടുന്നില്ലേ?
ഉപ്പ ദു:ഖിക്കേണ്ട, എനിക്ക് വിഷമമില്ല.
അല്ലാഹുവിനെ അറിഞ്ഞ ശേഷം അവനെ ധിക്കരിക്കുന്നവൻ്റെയും മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ്റെയും ഹൃദയമാണ് പൊട്ടുക, ഞാൻ അക്കൂട്ടരിലല്ല.
നിശ്ചയം പെരുന്നാളാഘോഷം അല്ലാഹുവിനെ വഴിപ്പെട്ടവനാകുന്നു !
الولد سر أبيه
0 അഭിപ്രായങ്ങള്‍