വിശ്വാസികളുടെ മാതാവ് ആയിശാ ബീവിയുടെ ഇരുപത് നന്മകൾ
അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ,
1. "പ്രവാചകൻ്റെ ഭാര്യമാർ മുഅമിനുകളുടെ ഉമ്മമാരാണ്" എന്ന ഖുർആനിലെ വാചകം ആയിശാ ബീവി വിശ്വാസികളുടെ മാതാവാണെന്നത് ഖുർആനുകൊണ്ട് സ്ഥിരപ്പെട്ടതാണ്.
2. അവർ ഇഹത്തിലും പരത്തിലും നബി(സ)യുടെ ഭാര്യയാണ്.
3. ആഇശ(റ)യുടെ വീട്ടിലല്ലാതെ നബി(സ)യുടെ മറ്റു പത്നിമാരുടെ വീട്ടിൽ വഹ് യ് ഇറങ്ങിയിട്ടില്ല.
4. പ്രവാചകൻ അവരെക്കുറിച്ച് പറഞ്ഞു: "എനിക്ക് അവളെക്കുറിച്ച് നല്ലത് മാത്രമേ അറിയൂ."
5. സ്വഹാബികൾക്ക് എന്തെങ്കിലും കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ, അവർ അവരോട് ചോദിക്കുകയും അവരിൽ നിന്ന് അറിവ് കണ്ടെത്തുകയും ചെയ്യുമായിരുന്നു.
6. നബി(സ)യുടെ ഭാര്യമാരിൽ ഏറ്റവും പ്രിയപ്പെട്ടവളാണ് അവർ
7. ആയിശയെ സ്നേഹിക്കാൻ പ്രവാചകൻ ഫാത്തിമാ ബീവിയോട് യോട് കൽപ്പിച്ചു.
8. ആഇശയെ ഉപദ്രവിക്കുന്നത് പ്രവാചകരെ ദ്രോഹിക്കുന്നതിന് തുല്യമാകുന്നു.
9. അവർക്കുവേണ്ടി പാപമോചനത്തിനായി പ്രവാചകൻ പ്രാർത്ഥിച്ചു.
10. ആഇശ(റ)യുമായുള്ള നബി(സ)യുടെ വിവാഹം വഹ് യ് മൂലമായിരുന്നു.
11. അവൾ റസൂലിനോട് വളരെയധികം സ്നേഹിച്ചു.
12. രോഗിയായി കിടക്കുമ്പോൾ അവരുടെടെ വീട്ടിൽ കിടക്കാൻ പ്രവാചകൻ മറ്റു ഭാര്യമാരോട് സമ്മതം ചോദിച്ചു.
13. പ്രവാചകൻ്റെ വായിൽ അവസാനമായി പ്രവേശിച്ചത് ആയിശാ ബീവിയുടെ ഉമിനീരായിരുന്നു.
14. വനിതകളിൽ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്തത് അവരാണ്.
15. അവരുടെ നിരപരാധിത്വം തെളിയിക്കാൻ അപവാദ ദിനത്തിൽ ഏഴ് ആകാശങ്ങൾക്ക് മുകളിൽ നിന്ന് വഹ് യ് ഇറങ്ങി.
16.പ്രവാചകന് അവരോടുള്ള അതിയായ സ്നേഹം കാരണം സ്വഹാബികൾ അവർക്ക് ഹദ് യകൾ നൽകുമായിരുന്നു.
17. നബി(സ)യെ അവരുടെ മുറിയിലാണ് അടക്കം ചെയ്തത്.
18. ജിബ് രീൽ (അ) പ്രവാചകൻ മുഖേന അവരോട് സലാം പറയുമായിരുന്നു.
19. ഉമർ (റ) അടക്കം ചെയ്തതിന് ശേഷം അവൾ ഹുജറത്തു ശരീഫയിൽ പ്രവേശിച്ചിട്ടില്ല.
20. സ്വഹാബികളിൽ ചിലർ അവരെ ഇപ്രകാരം വിളിച്ചിരുന്നു: "സിദ്ധീഖിൻ്റെ മകളായ സിദ്ധീഖ,
ഹബീബത്തു ഹബീബില്ല"
0 അഭിപ്രായങ്ങള്‍