ഹംസ ഇബ്നു അബ്ദുൽ മുത്തലിബ് (റ)
ഹംസ ഇബ്നു അബ്ദുൽ-മുത്തലിബ് ഇബ്നു ഹാഷിം ഇബ്നു അബ്ദു മനാഫ് അൽ-ഖുറൈഷി അൽ-ഹാഷിമി
അബു അമാറ (റ) എന്നാണ് ഇരട്ടപ്പേര്.
മുഹമ്മദ് നബിക്ക് രണ്ട് വർഷം മുമ്പ് മക്കയിൽ ജനിച്ചു.
നബി(സ)യുടെ അമ്മാവനും വളർത്തു സഹോദരനുമായിരുന്നു.
ഹംസ ഒരു വിദഗ്ദ്ധനായ വേട്ടക്കാരനും കുലീനമായ സ്വഭാവത്തിന് പേരുകേട്ടവരുമാണ്.
നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് ഖദീജ(റ)യോട് നബി(സ)ക്ക് വേണ്ടി വിവാഹാഭ്യർത്ഥന നടത്തിയ വ്യക്തിയാണ് ഹംസ (സ).
അബൂജഹൽ നബി(സ)യെ അപമാനിച്ചുവെന്നറിഞ്ഞപ്പോൾ ഹംസ അദ്ദേഹത്തിൻ്റെ അടുത്ത് ചെന്ന് ശക്തമായ ഒരു അടി അടിക്കുകയുണ്ടായി.
ഹംസ (റ) പറഞ്ഞു: “ഞാൻ മുഹമ്മദിൻ്റെ മതം പിന്തുടരുമ്പോൾ നിങ്ങൾ അദ്ദേഹത്തെ അപമാനിക്കുകയാണോ? ”
ഈ സംഭവത്തിനുശേഷം ഹംസ നബി(സ)യുടെ അടുത്ത് ചെന്ന് ഇസ്ലാം സ്വീകരിച്ചു.
മുസ്‌ലിംകൾ തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് ദാർ അൽ-അർഖാമിൽ നിന്ന് കഅബയ്ക്ക് ചുറ്റും ത്വവാഫ് ചെയ്യാനായി രണ്ട് വരികളായി പുറപ്പെട്ടപ്പോൾ മുസ്‌ലിംകളുടെ രണ്ട് വരികളിൽ ഒരു വരിയെ ധീരതയോടെ നയിച്ചത് ഹംസ (റ) യായിരുന്നു.
നബി ﷺ ഹംസയെ സൈദ് ഇബ്നു ഹാരിസയുടെ സഹോദരനാക്കി.
അസ്മ ബിൻത് ഉമൈസിൻ്റെ (റ) സഹോദരി സൽമ ബിൻത് ഉമൈസിനെ ഹംസ വിവാഹം കഴിച്ചു. അവരിൽ ഉമാറ എന്നൊരു മകൾ പിറവിയെടുത്തു.
"സൈഫ് ബഹർ " പര്യവേഷണത്തിൽ മുഹാജിറുകളിൽ നിന്നുള്ള മുപ്പത് യോദ്ധാക്കളുടെ കമാൻഡറായി ഹംസ (റ) നിയമിച്ചുകൊണ്ട് ഇസ്‌ലാമിലെ ആദ്യത്തെ ധ്വജവാഹകനായി പ്രവാചകൻ ഹംസ (റ) വിനെ തെരഞ്ഞെടുത്തു.
യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ ഹംസ തൻ്റെ നെഞ്ചിൽ ഒരു ഒട്ടകപ്പക്ഷി തൂവൽ ധരിക്കുമായിരുന്നു.
ബദർ യുദ്ധത്തിൽ, അദ്ദേഹം രണ്ട് വാളുകളുമായി പോരാടുകയും മക്കാ ഖുറൈഷികൾക്ക് വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ശൈബ ഇബ്‌നു റബീഅ, തുഅയ്മ ഇബ്‌നു അദിയ് ഉൾപ്പെടെ നിരവധി ഖുറൈഷി പ്രമുഖരെ ഹംസ (റ) വധിക്കുകയുണ്ടായി.യുദ്ധവേളയിൽ ഉമയ്യ ബിൻ ഖലഫ് പറയുകയുണ്ടായി; " അയാളാണ് ഞങ്ങൾക്ക് ഇത്രയും നാശം വരുത്തിയത് ."
ഉഹുദ് യുദ്ധത്തിൽ, ജുബൈർ ഇബ്നു മുത്ഇമിൻ്റെ അടിമയായ വഹ്ശി ഇബ്നു ഹർബ് ഹംസ (റ) വധിക്കുന്നതിന് മുമ്പ് ഹംസ നിരവധി അവിശ്വാസികളെ തൻ്റെ വാളിന്നിരയാക്കിയിരുന്നു.
ഖുറൈശികൾ അദ്ദേഹത്തിൻ്റെ മൂക്കും ചെവിയും മുറിച്ച് ശരീരം വികൃതമാക്കി തങ്ങളുടെ ദേഷ്യം തീർക്കുകയുണ്ടായി.
ഹംസയുടെ രക്തസാക്ഷിത്വത്തിൽ ദുഖിച്ച പ്രവാചകൻ പറഞ്ഞു:
"ഇതുപോലെ ഒരു നഷ്ടം എനിക്കൊരിക്കലും ഉണ്ടാകില്ല, ഇതിലും വേദനാജനകമായ ഒരവസ്ഥയിൽ ഞാനൊരിക്കലും ഉണ്ടായിട്ടില്ല. ജിബ്രീൽ മാലാഖ എൻ്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്;
'ഹംസ, അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും സിംഹമാണെന്ന് ' സ്വർഗത്തിൽ എഴുതിവെച്ചിട്ടുണ്ടത്രെ."

0 അഭിപ്രായങ്ങള്‍