അൽ-ഖഅഖാഅ ഇബ്നു അംർ അൽ-തമീമി
അറേബ്യൻ ഉപദ്വീപിലുള്ള വിശ്വാസത്യാഗികളെ ഇസ്ലാമിലേക്ക് തിരികെകൊണ്ടുവന്നതിന്ന് ശേഷം 'അല്ലാഹുവിൻ്റെ ഖഡ്ഗമെന്ന്' പ്രവാചകൻ വിശേഷിപ്പിച്ച ഖാലിദ് ബിൻ വലീദ് തൻ്റെ ദൃഷ്ടി പേർഷ്യൻ സാമ്രാജ്യത്തിലേക്ക് തിരിച്ചു.
അതിന്നായി വലിയൊരു പോഷക സൈന്യത്തെത്തന്നെ തൻ്റെ

കൂടെ അയക്കാൻ ഖാലിദ് ബിൻ വലീദ് ഖലീഫ അബൂബക്കർ (റ) വിനോട് ആവശ്യപ്പെട്ടു.
ഖാലിദിൻ്റെ കത്തിന് മറുപടിയായി പോഷക സൈന്യത്തിന് പകരം ഒരാളെ മാത്രമാണ് അബൂബക്കർ (റ) അയച്ചത്. സൈന്യത്തിൻ്റെ അടുത്തെത്തിയപ്പോൾ അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു:
"അല്ലാഹുവിൻ്റെ ദൂതൻ്റെ പിൻഗാമി എന്നെയാണ് അയച്ചത്."
എല്ലാവരും അമ്പരന്നു, അവർ വലിയൊരു പോഷക സൈന്യത്തെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പേർഷ്യൻ സാമ്രാജ്യത്തോട് യുദ്ധം ചെയ്യാൻ ഇയാളെ മാത്രമാണോ ഖലീഫ അയച്ചത് ?
അദ്ധേഹം പറഞ്ഞു:
"ഞാൻ നിങ്ങളുടെ ശക്തിയാണ്."
എല്ലാവരും അമ്പരന്ന് അന്ധാളിച്ചു നിൽക്കുന്ന സമയം ഖാലിദ് (റ) ഉറക്കെ വിളിച്ചുപറഞ്ഞു:
എല്ലാവരും യുദ്ധത്തിന് തെയ്യാറായിക്കൊള്ളുക, നമ്മുടെ " ബലം" വന്നിരിക്കുന്നു.
വലിയൊരു പോഷകസൈന്യത്തിനു പകരം സിദ്ധീഖുൽ അക്ബർ അയച്ച ആ മഹാ മനീഷിയായിരുന്നു ഖഅഖാഅ ബിൻ അംറു തമീമി (റ).
ഒരിക്കൽ അബൂബക്കർ (റ) പറയുകയുണ്ടായി;
"ഒരു സൈന്യത്തിലെ ഖഅഖാഅയുടെ ശബ്ദം ആയിരം സൈനികരേക്കാൾ ഉയരത്തിലായിരിക്കും."
മറ്റൊരിക്കൽ അബൂബക്കർ (റ) പറയുകയുണ്ടായി;
"ഖഅഖാഅയുള്ള സൈന്യം പരാജയപ്പെടില്ല"
-അൽ ബിദായ വ അന്നിഹായ, ഇബ്നു കസീർ-
0 അഭിപ്രായങ്ങള്‍