സൂറത്തുൽ അൻബിയാഅ ഓതുന്നവർക്ക് രക്ഷയുണ്ട്

നിങ്ങൾ സൂറത്തുൽ അമ്പിയാഅ ഓതുക സൂറത്തുൽ അൻബിയയിൽ ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ട്. പ്രധാനമായും നാല് പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ അദ്ധ്യായത്തിൽ നിങ്ങൾക്ക് കാണാം. 1- ആദ്യത്തേതിനെ നൂഹ് നബിയുടെ താക്കോൽ എന്ന് വിളിക്കാം. "നൂഹ് നബി നമ്മോട് പ്രാർത്ഥന നടത്തി. ആ പ്രാർത്ഥനക്ക് നമ്മൾ ഉത്തരം നൽകുകയും നൂഹ് നബിയെയും അവരുടെ കുടുംബത്തെയും ഗുരുതര ദുരിതത്തിൽ നിന്ന് നമ്മൾ രക്ഷപ്പെടുത്തുകയും ചെയ്തു." 2- രണ്ടാമത്തേതിനെ അയ്യൂബ് നബിയുടെ താക്കോൽ എന്ന് വിളിക്കാം. "അയ്യൂബ് നബി തൻ്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു: 'തീർച്ചയായും, ആപത്ത് എന്നെ ബാധിച്ചിരിക്കുന്നു. നീ കരുണ കാണിക്കുന്നവരിൽ ഏറ്റവും കാരുണ്യവാനാണല്ലോ, അദ്ദേഹത്തിനുണ്ടായ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് നാം അദ്ദേഹത്തിന് സമാധാനം നൽകുകയും ചെയ്തു.അവരുടെ കുടുംബത്തിനും നമ്മുടെ കാരുണ്യം വർഷിക്കുകയുണ്ടായി." 3- മൂന്നാമത്തേതിനെ യൂനുസ് നബിയുടെ താക്കോൽ എന്ന് വിളിക്കാം. മഹാനവറുകൾക്ക് കഠിന ദു:ഖവും മാനസിക സംഘർഷവും അനുഭപ്പെട്ടപ്പോൾ നമ്മോട് പ്രാർത്ഥന നടത്തുകയുണ്ടായി. "അതിനാൽ അവരുടെ പ്രാർത്ഥനക്ക് നമ്മൾ ഉത്തരം നൽകുകയും ദുഃഖത്തിൽ നിന്നും ബുദ്ധിമുട്ടിൽ നിന്നും അവരെ രക്ഷിക്കുകയും ചെയ്തു." 4- നാലാമത്തേത് സക്കരിയ്യ നബിയുടെ താക്കോൽ, മഹാനവറുകൾ തനിക്ക് സന്താനമുണ്ടാകുന്നതിന് വർഷങ്ങളോളം കാത്തിരുന്നു. അല്ലാഹുവിൽ നിന്നുള്ള തൻ്റെ പ്രത്യാശ കൈവിട്ടില്ല. "അതിനാൽ ഞങ്ങൾ അദ്ദേഹത്തിന് ഉത്തരം നൽകുകയും അദ്ദേഹത്തിന് യഹ്‌യ എന്നിവരെ നൽകുകയും ചെയ്തു."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍