യഹിയ ബിനു ഉമർ അല്ലംതൂനി: ആഫ്രിക്കയിലെ സഅദ് ബിൻ മുആദ്

യഹിയ ബിനു ഉമർ അല്ലംതൂനി: ആഫ്രിക്കയിലെ സഅദ് ബിൻ മുആദ് മുറാബിത്തീങ്ങളുടെ അമീറായ അബൂബക്കറബിന് ഉമർ അല്ലംതൂനിയെ നിങ്ങൾ കേട്ടിരിക്കാം, എന്നാൽ, ആഫ്രിക്കയിലെ സഅദ് ബിൻ മുആദായ യഹിയ ബിൻ ഉമർ അല്ലംതൂനിയെ നിങ്ങൾ കേട്ടിട്ടുണ്ടോ ? സ്വൻഹാജ കോൺഫെഡറേഷനിൽപ്പെട്ട രണ്ടാമത്തെ വലിയ ഗോത്രമാണ് ലംതഊന. അവരുടെ നേതാവായിരുന്നു യഹിയ ബിന് ഉമർ അല്ലംതൂനി അദ്ദേഹം ഇസ്ലാം ആശ്ലേഷിച്ചതിനു ശേഷം നേരെ തന്നെ ഗോത്രത്തിലേക്ക് പോയി. അദ്ദേഹത്തിൻറെ കൂടെ അദ്ദേഹത്തിന്റെ ശൈഖ് അബ്ദുല്ലാഹിബിന് യാസീനും ഉണ്ടായിരുന്നു മദീനയിൽ ഇസ്ലാം ആശ്ലേഷിച്ചതിനു ശേഷം സഅദ് ബിൻ മുആദ് തന്റെ ഗോത്രത്തിലേക്ക് പോയി പ്രഖ്യാപിച്ചത് പോലെ യഹിയ ബിൻ ഉമറും എല്ലാ ജനങ്ങളെയും ഒരുമിച്ച് കൂട്ടി പ്രഖ്യാപിച്ചു: "അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്നും നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നതുവരെ നിങ്ങളുടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വാക്കുകൾ എനിക്ക് നിഷിദ്ധമാണ്." ആ ഒരു ദിവസം തന്നെ ലംതഊന ഗോത്രത്തിൽ മുസ്ലിങ്ങളുടെ എണ്ണം1300 ഇൽ നിന്ന് 7000 വരെയെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍