സ്വഹാബാക്കളുടെ ഇഷ്ടം

ഓ അബൂബക്കർ…… താങ്കൾക്ക് എന്താണ് ഇഷ്ടം? അവർ പറഞ്ഞു: അല്ലാഹുവിൻറെ തിരുദൂതരേ എനിക്ക് മൂന്ന് കാര്യങ്ങൾ ഇഷ്ടമാണ്, ഒന്ന്, എൻറെ പണം താങ്കൾക്കായി ചെലവഴിക്കുന്നത്, രണ്ട്, താങ്കളുടെ മുന്നിൽ ഇരിക്കുന്നത്, മൂന്ന്, താങ്കളെ നിരന്തരം നോക്കുന്നതും ഞാൻ ഇഷ്ടപ്പെടുന്നു!!! യാ ഉമർ…… താങ്കൾക്കോ? അല്ലാഹുവിൻറെ പ്രവാചകരെ ഞാനും മൂന്നു കാര്യങ്ങൾ ഇഷ്ടപ്പെടുന്നു. ഒന്ന്, ഞാൻ സത്യത്തെ ഇഷ്ടപ്പെടുന്നു, രണ്ട്,ഞാൻ സത്യം മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്നു, മൂന്ന്, തിന്മയെ വിലക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഓ ഉസ്മാൻ…… താങ്കൾക്ക് എന്ത് കാര്യമാണ് ഇഷ്ടമുള്ളത്? പ്രവാചകരെ എനിക്ക് മൂന്ന് കാര്യങ്ങൾ ഇഷ്ടമാണ്. ഒന്ന്, ഭക്ഷണം ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകാനും, രണ്ട്,സലാം പ്രചരിപ്പിക്കാനും, മൂന്ന്, രാത്രിയുടെ യാമങ്ങളിൽ ജനങ്ങൾ ഉറങ്ങുമ്പോൾ നമസ്കരിക്കാനും എനിക്കിഷ്ടമാണ് നബിയേ…. ഏ അലി താങ്കൾക്കോ ?.... എനിക്ക് മൂന്ന് കാര്യങ്ങൾ ഇഷ്ടമാണ് തിരുദൂതരേ…. ഒന്ന്, അതിഥികളെ സൽക്കരിക്കാനും രണ്ട്, വേനൽക്കാലത്ത് നോമ്പ് അനുഷ്ഠിക്കാനും മൂന്ന്, ശത്രുവിനെ വാളുകൊണ്ട് വധിക്കാനും. അബൂദർറേ….. താങ്കൾക്ക് എന്താണ് ഇഷ്ടമുള്ളത്? അല്ലയോ പ്രവാചകരെ എനിക്ക് വിചിത്രമായ മൂന്നു കാര്യങ്ങളാണ് ഇഷ്ടമുള്ളത്. ഒന്ന്,ഞാൻ വിശപ്പിനെ ഇഷ്ടപ്പെടുന്നു! രണ്ട് ഞാൻ രോഗത്തെ ഇഷ്ടപ്പെടുന്നു! മൂന്ന്, ഞാൻ മരണത്തെ ഇഷ്ടപ്പെടുന്നു! ഇത് ആർക്കും ഇഷ്ടമല്ലല്ലോ അബുദർ?! അബൂദർ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ, എനിക്ക് വിശക്കുകയാണെങ്കിൽ എൻ്റെ ഹൃദയം മൃദുവാകുന്നു, എനിക്ക് അസുഖം വന്നാൽ എൻ്റെ പാപം പൊറുക്കപ്പെടുന്നു, ഞാൻ മരിച്ചാൽ ഞാൻ എൻ്റെ നാഥനെ കണ്ടുമുട്ടുന്നു!!!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍