അമീറുൽ മുഅ്മിനീൻ ഉമർ ബിൻ അബ്ദുൽ അസീസ് (റ) യുടെ കാലത്ത്, സക്കാത്ത് പണം കൊണ്ടുവന്നപ്പോൾ അദ്ദേഹം അത് ദരിദ്രർക്ക് വിതരണം ചെയ്യാൻ ഉത്തരവിട്ടു.
പക്ഷേ, ജനങ്ങൾ പറഞ്ഞു: "മുസ്ലിം സമുദായത്തിൽ ഇനി ദരിദ്രർ ഇല്ല."
അപ്പോൾ അദ്ദേഹം പറഞ്ഞു: "അത് സൈനികർക്ക് നൽകുക."
ജനങ്ങൾ മറുപടി നൽകി: "ഇസ്ലാമിക സൈന്യം ഇപ്പോൾ ലോകമെമ്പാടും സഞ്ചരിക്കുന്നു."
എന്നാൽ "യുവാക്കളെ വിവാഹം കഴിക്കാൻ സഹായിക്കുക."
ജനങ്ങൾ പറഞ്ഞു:
"വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വിവാഹം നടത്തിക്കൊടുത്തിട്ടുണ്ട്."
ഇപ്പോഴും പണം ബാക്കിയാണ്.
അദ്ദേഹം പറഞ്ഞു:
"കടം വാങ്ങിയവരുടെ കടം തീർക്കുക."
അവർ അതും ചെയ്തു, പക്ഷേ ഇപ്പോഴും പണം ബാക്കിയുണ്ട് .
അദ്ദേഹം പറഞ്ഞു:
"ക്രിസ്ത്യാനികൾക്കും യഹൂദന്മാർക്കും കടമുണ്ടെങ്കിൽ അത് തീർക്കുക."
അവർ അതും ചെയ്തു, പക്ഷേ ഇപ്പോഴും പണം ബാക്കിയാണ്.
അദ്ദേഹം പറഞ്ഞു: "വിദ്യ അഭ്യസിക്കുന്നവർക്ക് നൽകുക."
പക്ഷേ ഇപ്പോഴും പണം ബാക്കിയായി.
അവസാനം അദ്ദേഹം പറഞ്ഞു:
"ഈ പണം കൊണ്ട് ഗോതമ്പ് വാങ്ങി പർവ്വതങ്ങളുടെ മുകളിൽ ചിതറുക, ഇസ്ലാമിക രാജ്യത്തിൽ ഒരു പക്ഷിക്ക് പോലും വിശപ്പ് സഹിക്കാൻ പാടില്ല."
അങ്ങനെയും ഒരു കാലം കടന്നുപോയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍