ഉമർ ബിൻ അബ്ദിൽ അസീസിൻ്റെ (റ) അവസാന നിമിഷം

ഉമർ ബിൻ അബ്ദുൽ അസീസിന്റെ (റ) വിയോഗം മരണവേളയിൽ, ഉമർ ബിൻ അബ്ദുൽ അസീസിനോട് ചുറ്റുമുള്ളവർ കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. അദ്ദേഹം മറുപടി നൽകി: "നിങ്ങളെന്നെ ഓർമ്മിപ്പിക്കാൻ മാത്രം ഞാനെപ്പോഴാണ് അത് മറന്നത് ? ആകാശത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞു: "നിന്റെ സൗന്ദര്യം എന്റെ മുഖത്ത്... നിന്റെ സ്നേഹം എന്റെ ഹൃദയത്തിൽ... നിന്റെ സ്മരണ എന്റെ നാവിൽ... പിന്നെ എങ്ങനെയാണ് നീ അകന്നു പോകുക?" തന്റെ ഭാര്യ ഫാത്തിമയോടും (അബ്ദുൽ മലിക് ബിൻ മർവാന്റെ മകൾ) മറ്റുള്ളവരോടും മുറിയിൽ നിന്ന് പുറത്തു പോകാൻ ഉമർ( റ ) ആവശ്യപ്പെട്ടു. ഞാനും പോകണോയെന്ന് ഭാര്യ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാൻ ഇവിടെ മനുഷ്യരുടേതല്ലാത്തതും ജിന്നുകളുടേതല്ലാത്തതുമായ മുഖങ്ങൾ കാണുന്നു. അവർ ദിക്റും നല്ല കാര്യങ്ങളും ഇഷ്ടപ്പെടുന്നവരാണ്." ഫാത്തിമ വാതിലിനു പുറത്ത് നിന്ന് അദ്ദേഹം പറയുന്നതായി കേട്ടു: " മനുഷ്യപിതാവ് ആദമിന് സ്വാഗതം, അല്ലാഹുവിന്റെ കൂട്ടുകാരൻ ഇബ്റാഹീമിന് സ്വാഗതം, അല്ലാഹുവിനോട് സംസാരിച്ച മൂസയ്ക്ക് സ്വാഗതം, അല്ലാഹുവിന്റെ ആത്മാവ് ഈസയ്ക്ക് സ്വാഗതം, സ്വാഗതം എന്റെ റസൂലുല്ലാക്ക്". പിന്നീട് അൽപനേരം നിശ്ശബ്ദനായി. "സ്വാഗതം മരണത്തിന്റെ മലക്കിന്, കൃത്യസമയത്ത് വന്ന സന്ദർശകന്, ഞാൻ സാക്ഷ്യം വഹിക്കുന്നു - അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ്." അങ്ങനെ അദ്ദേഹത്തിന്റെ പരിശുദ്ധാത്മാവ് സ്രഷ്ടാവിലേക്ക് മടങ്ങി... -അൽ-ബിദായ വ അൽ-നിഹായ - ഇബ്നു കഥീർ-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍