ഇമാം അബൂബക്കർ അൽ-ബാഖിലാനി (റഹിമഹുല്ലാഹ്) സംവാദ പാടവത്തിന് പേരുകേട്ട പണ്ഡിതനായിരുന്നു.
ഒരിക്കൽ അദ്ദേഹം ഒരു ക്രിസ്ത്യൻ പുരോഹിതനെ കണ്ടുമുട്ടി.
പുരോഹിതൻ പറഞ്ഞു:
"നിങ്ങൾ മുസ്ലിംകൾക്ക് നീതി കാണിക്കുന്നില്ല"
ബാഖിലാനി ചോദിച്ചു: "എന്താണ് കാരണം?"
പുരോഹിതൻ:
"നിങ്ങൾ യഹൂദ-ക്രിസ്ത്യൻ സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവദിക്കുന്നു, എന്നാൽ നിങ്ങളുടെ പെൺമക്കളെ ഞങ്ങൾക്ക് വിവാഹം ചെയ്യാൻ അനുവദിക്കുന്നില്ല..."
ഇമാം മറുപടി നൽകി:
"ഞങ്ങൾ മൂസാ നബിയിൽ വിശ്വസിക്കുന്നതു കൊണ്ടാണ് യഹൂദ സ്ത്രീകളെ വിവാഹം ചെയ്യുന്നത്.
ഈസാ നബിയിൽ വിശ്വസിക്കുന്നതു കൊണ്ടാണ് ക്രിസ്ത്യൻ സ്ത്രീകളെ വിവാഹം ചെയ്യുന്നത്.
നിങ്ങൾ മുഹമ്മദ് നബിയിൽ വിശ്വസിച്ചാൽ, ഞങ്ങളുടെ പെൺമക്കളെയും വിവാഹം ചെയ്യാം..."
സത്യനിഷേധി നിശബ്ദനായി...
*****************************
ഇറാഖിലെ രാജാവ് ബാഖില്ലാനിയെ ഹിജ്റ 371-ൽ കോൺസ്റ്റാന്റിനോപ്പിളിൽ ക്രിസ്ത്യാനികളുമായി സംവദിക്കാൻ അയച്ചു.
റോമൻ ചക്രവർത്തി ബാഖിലാനിയുടെ വരവിനെക്കുറിച്ച് കേട്ടപ്പോൾ, വാതിലിന്റെ ഉയരം കുറയ്ക്കാൻ തന്റെ സേവകരോട് കൽപ്പിച്ചു.
അങ്ങനെ, ബാഖിലാനി കൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ തല കുനിച്ച് കുമ്പിടേണ്ടി വരും, ചക്രവർത്തിയുടെയും സേവകരുടെയും മുന്നിൽ അപമാനിതനാകും!
രാജാവിൻ്റെ കുതന്ത്രം മനസ്സിലാക്കിയ ബാഖില്ലാനി പിന്നോട്ട് തിരിഞ്ഞ് കുനിഞ്ഞ് വാതിലിലൂടെ പിന്നോട്ട് നടന്നു.
ചക്രവർത്തിക്ക് മുഖത്തിനു പകരം പുറം കാണിച്ചുകൊടുത്തു!
അപ്പോൾ ചക്രവർത്തിക്ക് മനസ്സിലായി താൻ ബുദ്ധിശാലിയുടെ മുന്നിലാണ് നിൽക്കുന്നതെന്ന്!
ബാഖിലാനി അവരെ അഭിവാദ്യം ചെയ്തു, പക്ഷേ സലാം പറഞ്ഞില്ല (വേദക്കാർക്ക് ആദ്യം സലാം പറയരുതെന്ന പ്രവാചക നിർദേശം അനുസരിച്ച്).
പിന്നെ മുഖ്യ പുരോഹിതനോട് തിരിഞ്ഞ് ചോദിച്ചു:
"എങ്ങനെയുണ്ട്?
കുടുംബക്കാർക്കും കുട്ടികൾക്കും എങ്ങനെയുണ്ട്?"
ചക്രവർത്തി കോപത്തോടെ പറഞ്ഞു:
"ഞങ്ങളുടെ പുരോഹിതർ വിവാഹം കഴിക്കാറില്ലെന്നും കുട്ടികളില്ലാത്തവരാണെന്നും നിനക്കറിയില്ലേ?!"
ബാഖില്ലാനി പറഞ്ഞു:
"അല്ലാഹു അക്ബർ!
നിങ്ങൾ പുരോഹിതരെ വിവാഹത്തിൽ നിന്നും സന്താനങ്ങളിൽ നിന്നും വിമുക്തരാക്കുന്നു, എന്നിട്ട് നിങ്ങളുടെ റബ്ബ് മറിയമിനെ വിവാഹം ചെയ്ത് ഈസായെ ജനിപ്പിച്ചുവെന്ന് ആരോപിക്കുകയും ചെയ്യുന്നു?!"
ചക്രവർത്തിയുടെ കോപം വർധിച്ചു!
പിന്നെ ചക്രവർത്തി ധിക്കാരത്തോടെ ചോദിച്ചു:
"ആയിശ ചെയ്തതിനെക്കുറിച്ച് നിന്റെ അഭിപ്രായമെന്താണ്?!"
ബാഖില്ലാനി
:
"ആയിശ (റളിയല്ലാഹു അൻഹ) ആരോപണ വിധേയയായി(കപടവിശ്വാസികളും റാഫിളികളും അങ്ങനെ ആരോപിച്ചു).
മറിയമും ആരോപണ വിധേയയായി (യഹൂദർ അങ്ങനെ ആരോപിച്ചു).
രണ്ടുപേരും പവിത്രരാണ്. എന്നാൽ ആയിശ വിവാഹം ചെയ്തു, കുട്ടികളുണ്ടായില്ല.
മറിയം വിവാഹം കൂടാതെ പ്രസവിച്ചു!
ഈ അടിസ്ഥാനഹീനമായ ആരോപണത്തിന് ഏത് കേസാണ് കൂടുതൽ യോഗ്യം?
അല്ലാഹു രണ്ടുപേരെയും അനുഗ്രഹിക്കട്ടെ!"
ചക്രവർത്തിക്ക് അത്യധികം കോപം വന്നു!
ചക്രവർത്തി:
"നിങ്ങളുടെ പ്രവാചകൻ യുദ്ധം ചെയ്യുമായിരുന്നോ?!"
അബൂബക്കർ: "അതെ."
ചക്രവർത്തി: "മുൻനിരയിൽ പോരാടുമായിരുന്നോ?!"
അബൂബക്കർ: "അതെ."
ചക്രവർത്തി: "ജയിക്കുമായിരുന്നോ?!"
അബൂബക്കർ: "അതെ."
ചക്രവർത്തി: "പരാജയപ്പെടുമായിരുന്നോ?!"
അബൂബക്കർ: "അതെ."
ചക്രവർത്തി: "അത്ഭുതം! ഒരു പ്രവാചകൻ പരാജയപ്പെടുകയോ?!"
അബൂബക്കർ: "ഒരു ദൈവം ക്രൂശിക്കപ്പെടുകയോ?!"
സത്യനിഷേധി നിശബ്ദനായി!!
-താരീഖ് ബഗ്ദാദ്,ഖതീബ് അൽ-ബഗ്ദാദി.
0 അഭിപ്രായങ്ങള്‍