നബി(സ) കഅബ ചുറ്റി ത്വവാഫ് ചെയ്യുകയായിരുന്നു.
അപ്പോൾ ഒരു ബദവി (അഅറാബി) "യാ കരീം" എന്ന് പ്രാർത്ഥിക്കുന്നത് കേട്ടു.
നബി(സ) അദ്ദേഹത്തിന്റെ പിന്നിൽ നിന്ന് "യാ കരീം" എന്ന് പ്രതികരിച്ചു.
ബദവി മീസാബിന്റെ (കഅബയിലെ ഒരു ഭാഗം) ദിശയിലേക്ക് നീങ്ങി.
വീണ്ടും "യാ കരീം" എന്ന് പറഞ്ഞു.
നബി(സ) വീണ്ടും "യാ കരീം" എന്ന് പ്രതികരിച്ചു.
ബദവി തിരിഞ്ഞ് നബി(സ)യെ നോക്കി,
"ഹേ സുന്ദരമായ മുഖമുള്ളവനേ....
, ഹേ മെലിഞ്ഞ ശരീരമുള്ളവനേ....
ഞാൻ ഒരു ബദവി ആയതിനാൽ നീ എന്നെ പരിഹസിക്കുകയാണോ?
അല്ലാഹുവാണേ സത്യം, നിന്റെ മുഖത്തിന്റെ സൗന്ദര്യവും ശരീരത്തിന്റെ മെലിച്ചിലും ഇല്ലായിരുന്നുവെങ്കിൽ, ഞാൻ എന്റെ പ്രിയപ്പെട്ട മുഹമ്മദ്(സ)യോട് നിന്നെക്കുറിച്ച് പരാതി പറഞ്ഞേനെ!"
നബി(സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഹേ അറബി സഹോദരാ,
നിനക്ക് നിന്റെ നബിയെ അറിയില്ലേ?"
ബദവി: "ഇല്ല."
നബി(സ): "അപ്പോൾ നീ അദ്ദേഹത്തിൽ എങ്ങനെ വിശ്വസിക്കുന്നു?"
ബദവി: "ഞാൻ അദ്ദേഹത്തെ കാണാതെ തന്നെ നബിയെയും അദ്ധേഹത്തിൻ്റെ സന്ദേശത്തെയും വിശ്വസിക്കുന്നു."
നബി(സ) പറഞ്ഞു: "ഹേ ബദവീ...,
ഇതാ, ഞാനാണ് നിന്റെ നബി, ഇഹലോകത്തിൽ നിന്റെ നേതാവും പരലോകത്തിൽ നിന്റെ ശുപാർശക്കാരനും ഞാനാകുന്നു."
ബദവി നബി(സ)യുടെ കൈകൾ മുത്തിടാൻ തുടങ്ങി.
നബി(സ) പറഞ്ഞു: "ഹേ അറബി സഹോദരാ,
അജ്ഞാനികൾ തങ്ങളുടെ രാജാക്കന്മാരോട് ചെയ്യുന്നത് പോലെ എന്നോട് ചെയ്യരുത്.
അല്ലാഹു എന്നെ അഹങ്കാരിയായോ ക്രൂരനായോ അല്ല അയച്ചത്,
സത്യത്തിന്റെ സന്ദേശവാഹകനായി അയച്ചിരിക്കുന്നു."
അപ്പോൾ ജിബ്രീൽ(അ) വന്ന് പറഞ്ഞു:
"ഹേ പ്രവാചകരേ...
, അല്ലാഹു താങ്കളോട് സലാം പറഞ്ഞിരിക്കുന്നു.
ബദുവിനോട് പറയുക:
അല്ലാഹുവിന്റെ ദയയയിലും ഔദാര്യത്തിലും നീ വഞ്ചിതരാകരുത്, നാളെ അവൻ ചെറുതും വലുതുമായ എല്ലാ കാര്യത്തിലും കണക്ക് ചോദിക്കും."
ബദവി ചോദിച്ചു:
"എന്റെ രക്ഷിതാവ് എന്നോ കണക്ക് ചോദിക്കുമോ?"
നബി(സ):
"അതെ, അവൻ ഉദ്ദേശിച്ചാൽ നിന്നോട് കണക്ക് ചോദിക്കും."
ബദവിപറഞ്ഞു:
"അവന്റെ മഹത്വത്തിന്റെയും പ്രതാപത്തിന്റെയും മേൽ സത്യം, അവൻ എന്നോട് കണക്ക് ചോദിച്ചാൽ ഞാനും അവനോട് കണക്ക് ചോദിക്കും!"
നബി(സ):
"ഹേ അറബി സഹോദരാ,
നീ എന്തിനെക്കുറിച്ചാണ് നിന്റെ രക്ഷിതാവിനോട് കണക്ക് ചോദിക്കുക?"
ബദവി:
"അവൻ എന്റെ പാപങ്ങളെക്കുറിച്ച് കണക്ക് ചോദിച്ചാൽ, ഞാൻ അവന്റെ മാപ്പിനെക്കുറിച്ച് കണക്ക് ചോദിക്കും.
അവൻ എന്റെ അനുസരണക്കേടിനെക്കുറിച്ച് കണക്ക് ചോദിച്ചാൽ, ഞാൻ അവന്റെ ക്ഷമയെക്കുറിച്ച് കണക്ക് ചോദിക്കും.
അവൻ എന്റെ കൃപണതയെക്കുറിച്ച് കണക്ക് ചോദിച്ചാൽ, ഞാൻ അവന്റെ ഔദാര്യത്തെക്കുറിച്ച് കണക്ക് ചോദിക്കും."
ഈ വാക്കുകൾ കേട്ട് നബി(സ) കരഞ്ഞു.
പ്രവാചകൻ്റെ താടി കണ്ണീരിനാൽ നനഞ്ഞു.
ജിബ്രീൽ(അ) വീണ്ടും വന്ന് പറഞ്ഞു:
"ഹേ പ്രവാചകരേ...
, അല്ലാഹു താങ്കളോട് സലാം പറഞ്ഞിരിക്കുന്നു.
താങ്കൾ കരച്ചിൽ നിറുത്തുക.
താങ്കളുടെ കരച്ചിൽ കാരണം ആകാശത്തിലെ മലക്കുകൾ അവരുടെ തസ്ബീഹിൽ നിന്ന് വിരമിപ്പിച്ചിരിക്കുന്നു.
നിന്റെ സഹോദരനായ ബദവിയോട് പറയുക:
അവൻ നമ്മോട് കണക്ക് ചോദിക്കേണ്ട, നാം അവനോടും കണക്ക് ചോദിക്കില്ല.
അവൻ നിന്റെ സ്വർഗ്ഗത്തിലെ കൂട്ടുകാരനാണ്."
0 അഭിപ്രായങ്ങള്‍