ജമാൽ അർമേനിയോസ്, മുമ്പ് ഒരു ക്രിസ്ത്യൻ പാതിരിയായിരുന്നു.
ഈജിപ്തിലെ ഒരു മതപരമായ ക്രിസ്ത്യൻ കുടുംബത്തിൽ നിന്ന് വരുന്ന അദ്ദേഹം, ക്രിസ്ത്യൻ സഭയുടെ ആജ്ഞപ്രകാരം ഖുർആൻ പഠിക്കുകയും അതിൽ പിഴവുകളും വൈരുദ്ധ്യങ്ങളും കണ്ടെത്തുകയും ചെയ്യുക എന്ന ദൗത്യം നിർവഹിക്കുകയായിരുന്നു.
ഈ ദൗത്യം സഫലമാക്കുന്നതിന് അദ്ദേഹത്തിന് പുരോഹിത പദവി ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഖുർആൻ ആഴത്തിൽ പഠിച്ചെങ്കിലും ജമാലിന് അതിൽ യാതൊരു വൈരുദ്ധ്യവും കണ്ടെത്താനായില്ല.
ഒരു വലിയ ക്രിസ്ത്യൻ സമ്മേളനത്തിൽ മൈക്ക്രോഫോൺ പിടിച്ച് അദ്ദേഹം പ്രഖ്യാപിച്ചു:
"സഹോദരങ്ങളേ, നിങ്ങൾ എന്നോട് ഖുർആനിലെ വൈരുദ്ധ്യങ്ങൾ കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ അത് പഠിച്ചു, പക്ഷേ ഖുർആനിൽ യാതൊരു വൈരുദ്ധ്യവും ഇല്ല."
ഈ പ്രഖ്യാപനം സഭയിൽ വലിയ ആഘാതമുണ്ടാക്കി.
ജമാൽ തന്റെ അമ്മയോട് സംസാരിച്ചു:
"അമ്മേ, ഞാൻ ഖുർആൻ പഠിച്ചു, ഇസ്ലാമിലാണ് സത്യം എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചു." അദ്ദേഹത്തിന്റെ അമ്മ മിസ്രിയൻ ഭാഷയിൽ മറുപടി നൽകി: "ജമാൽ, നീ വളരെ താമസിച്ചിരിക്കുന്നു"!
ജമാൽ തൻ്റെ ഉമ്മമ്മയുടെ ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് പോയി.
തിരിച്ചുവരുന്ന പാതയിൽ, അദ്ദേഹഹം ഒരു സ്വപ്നം കണ്ടു; തൻ്റെ ഉമ്മമ്മ മരണപ്പെട്ടിരിക്കുന്നു.
മിസ്രിലെത്തിയപ്പോൾ, ഉമ്മ ആ ദിവസം തന്നെ മരണപ്പെട്ടിരുന്നുവെന്ന് അദ്ധേഹം അറിഞ്ഞു.
ഇസ്ലാം സ്വീകരിച്ച ശേഷം, ജമാൽ അർമേനിയോസ് എന്ന പേരിന് പകരം ജമാൽ സകരിയ ഇബ്രാഹിം എന്ന പേര് സ്വീകരിച്ചു.
അദ്ദേഹം ഇസ്ലാമിൻ്റെ വിശ്വസ്ത ഭടനായി പ്രതിനിധീകരിക്കുകയും ഖുർആനിനെ പ്രതിരോധിക്കുകയും ചെയ്തു.
അദ്ദേഹം ഇസ്ലാമിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്: "എന്തുകൊണ്ട് ഞാൻ ഇസ്ലാം തിരഞ്ഞെടുത്തു". ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍