അൽ ഖസ് വാഅ: പ്രവാചകൻ്റെ ഒട്ടകം

 'ഖസ് വാഅ' എന്നതിൻ്റെ പദാർത്ഥം 'കാത് മുറിക്കപ്പെട്ടത്' എന്നത്രെ.
പക്ഷെ,ഖസ് വാ  അങ്ങനെയായിരുന്നില്ല.അതിൻ്റെ 'അതിവേഗം' കാരണമത്രെ ഇങ്ങനെ പേര് വിളിക്കപ്പെട്ടത്.

യാ ഖസ് വാ നീയെത്ര ഭാഗ്യവാൻ!

നിൻ്റെ കൂടെയല്ലയോ പ്രവാചകൻ മദീനയിലേക്ക് ഹിജ്റ പോയത്.

നീ മുട്ടുകുത്തിയ സ്ഥലമല്ലയോ  മസ്ജിദുന്നബവിയുടെ സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടത്.

ഇസ്ലാമിൻ്റെ അടിത്തറപാകിയ, സത്യാസത്യങ്ങളുടെ ദിനം എന്ന് വിളിക്കപ്പെട്ട 'ബദ്റിൽ' നീ പങ്കെടുത്തില്ലയോ.

പ്രവാചകരുടെ മരണാനന്തരം തീവ്ര ദു:ഖത്തിലാണ്ട ഖസ് വാ,അന്ന- പാനാദികൾ കഴിക്കാതെ മരണപ്പെടുകയാണുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍